ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെല്‍സണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്. കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് കരുതപ്പെടുന്ന സമ്ബോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണൻ വിദേശത്തേക്ക് കടന്നുവെന്ന് വിവരം.

വിദേശത്തേക്ക് പോകുന്നതിന് മുൻപ് മോനിഷയുമായി കൃഷ്ണൻ ഫോണില്‍ സംസാരിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നെല്‍സണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആംസ്ട്രോങ് കൊലക്കേസില്‍ ഇതുവരെ 24 പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട റൗഡി ആർക്കോട് സുരേഷിന്റെ ഭാര്യ പോർക്കൊടിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ കുറ്റവാളികൾക്കും സിനിമ മേഖലയിലെ പ്രമുഖർക്കും തമ്മിൽ സജീവമായ അന്തർധാരയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക