ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയില്‍ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാല്‍കൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്.

233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49-ാം പേജിലെ 96-ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉള്‍പ്പെടെ റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങള്‍:

  • പുറത്തുകാണുന്ന ഗ്ലാമർ സിനിമയ്ക്കില്ല
  • കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
  • സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുന്നത് കോഡുകളില്‍
  • വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാൻ നിർബന്ധിക്കുന്നു
  • വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആർട്ടിസ്റ്റുകള്‍ എന്ന് വിളിക്കും
  • ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
  • സിനിമയില്‍ പ്രവർത്തിക്കുന്ന വനിതകള്‍ക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം.
  • ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
  • വനിതകളോട് അശ്ലീലം പറയരുത്.
  • തുല്യ പ്രതിഫലം നല്‍കണം
  • വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും
  • വിട്ടുവീഴ്ച ചെയ്യാൻ സമ്മർദ്ദം
  • സിനിമ മേഖലയില്‍ വ്യാപക ചൂഷണം
  • അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം
  • വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആർട്ടിസ്റ്റുകള്‍ എന്ന് വിളിക്കും
  • പോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്
  • അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതർ
  • സംവിധായകർക്കെതിരേയും മൊഴി
  • ചുംബനരംഗങ്ങളില്‍ അഭിനയിക്കാൻ സമ്മർദ്ദം
  • വിസമ്മതിച്ചാല്‍ ഭീഷണി
  • നഗ്നതാപ്രദർശനവും വേണം
  • മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം
  • ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടൻമാരും
  • എതിർക്കുന്നവർക്ക് സൈബർ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍
  • വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും

സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നായിരുന്നു ഹേമ കമ്മീഷൻ റിപ്പോർട്ടിലൂടെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക