
കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു മുന്നില്‍ ആണ്‍ സുഹൃത്തിനൊപ്പം വന്നുപെട്ട പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച വനിത എസ്‌ഐ ബാഗില്‍ കണ്ടത് ഗര്‍ഭനിരോധന ഗുളികകളും ഉറകളും. പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോള്‍ സുഹൃത്തിനൊപ്പം നൈറ്റ് റൈഡിനു പോയെന്ന കൂസലില്ലാത്ത മറുപടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ അര്‍ധരാത്രിയില്‍ നടന്ന പരിശോധനയ്ക്കിടെ ഒരു മുറിയില്‍ രണ്ടു പുരുഷന്മാര്‍ക്കൊപ്പം കണ്ട പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത് “ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഒരുമിച്ചു കിടന്നാല്‍ നിങ്ങള്‍ക്കെന്താണെന്നാണ്’.
കൊച്ചി നഗരത്തില്‍ 20 മുതല്‍ 26 വരെ പ്രായപരിധിയിലുള്ള വിദ്യാര്‍ഥിനികളെ ഇത്തരത്തില്‍ കാണുന്നത് സാധാരണമായി കഴിഞ്ഞെന്നു പോലീസുകാരുടെ സാക്ഷ്യം. എറണാകുളം ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തുനിന്നു പഠനത്തിനായി കൊച്ചിയില്‍ വന്നു താമസിക്കുന്ന വിദ്യാര്‍ഥിനികളാണ് ഈ രീതിയില്‍ വഴിവിട്ട ജീവിതം നയിക്കുന്നവരിലേറെയും. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനായാണ് പലരും ഇത്തരം വഴിവിട്ട ബന്ധത്തിലേക്ക് തിരിയുന്നത്.
ഒരു രാത്രിക്ക് വില പതിനായിരങ്ങൾ; മാംസ വ്യാപാരം കൊഴുക്കുന്നത് ഓൺലൈനിലൂടെ
ഓൺലൈനിലൂടെ മാംസ വ്യാപാരവും കൊച്ചിയിൽ സജീവമാണ്. ‘ലോക്കാന്റോ’ പോലുള്ള വെബ്സൈറ്റിലൂടെയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തുന്നത്. വാട്ട്സ്ആപ്പ് ഉള്ള സമൂഹമാധ്യമങ്ങളിലൂടെ ഇടനിലക്കാർക്ക് സന്ദേശം അയച്ചാൽ പെൺകുട്ടികളുടെ ചിത്രങ്ങൾ സഹിതം ഫോണിൽ എത്തും. റേറ്റ് പറഞ്ഞ് ഉറപ്പിച്ചാൽ തെരഞ്ഞെടുത്ത പെൺകുട്ടിയെ അവർ നിർദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് പിക്ക് ചെയ്യാനുള്ള അവസരം ഒരുങ്ങും.
ലഹരിയും ലൈംഗികതയും നിറഞ്ഞ ഉന്മാദ രാത്രി ജീവിതം
പണത്തിനു പുറമേ ലഹരി ലക്ഷ്യമിട്ടും പെൺകുട്ടികൾ അസന്മാർഗിക ജീവിതത്തിലേക്ക് തിരിയുന്നുണ്ട്. എറണാകുളത്തെ ചില ഹോട്ട്സ്പോട്ടുകൾ ആയ പബ്ബുകളും, നക്ഷത്ര ഹോട്ടലുകളും ഒക്കെയാണ് ഇത്തരക്കാരുടെ ഇടത്താവളങ്ങൾ. ഇവിടങ്ങളിൽ വച്ച് ലഹരി ഉപയോഗവും നിശാ പാർട്ടിയും പരിധിയും സുരക്ഷയും ഇല്ലാത്ത ലൈംഗിക കേളികളുമായി ഉന്മാദ ജീവിതം ആസ്വദിക്കുന്ന ഒരു പുതു യുവതലമുറയും കൊച്ചി കേന്ദ്രീകരിച്ച് സൃഷ്ടിക്കപ്പെടുന്നു.