CrimeFlashKeralaNews

പിടിഎ യോഗത്തിനിടയിൽ പ്രധാന അധ്യാപികക്ക് നേരെ യുവാവിന്റെ ആക്രമണം; അതിക്രമം ഉണ്ടായത് പത്തനംതിട്ട കെ എച്ച്‌ എം എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിന്   നേരെ; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂള്‍ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച്‌ എം എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് യുവാവിന്റെ മർദനമേറ്റത്. സംഭവത്തില്‍ കോഴികുന്നം സ്വദേശി വിഷ്ണു എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം.

ad 1

പിടിഎ യോഗം അവസാനഘട്ടത്തിലേക്ക് കടക്കുമ്ബോഴായിരുന്നു കോഴിക്കുന്ന് സ്വദേശി വിഷ്ണു എസ് നായർ അസഭ്യവർഷവുമായി സ്കൂളിന് അകത്തേക്ക് എത്തിയത്. ഇത് തടയാൻ ശ്രമിച്ച അധ്യാപികയെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഗീത രാജുവിന്റെ ഭർത്താവിനും മർദനമേറ്റതായി പരാതിയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പിന്നെയും അസഭ്യവർഷവുമായി ഏറെനേരം സ്കൂളിനടുത്ത് തന്നെ തുടർന്ന യുവാവിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുൻപും ഇയാള്‍ സ്കൂളില്‍ വന്ന് ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് അധ്യാപകരും ജീവനക്കാരും പറയുന്നു. എന്താണ് ആക്രമണ കാരണം എന്നതിനെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല .വിഷ്ണു എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉടൻതന്നെ കോടതിയില്‍ ഹാജരാക്കും.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button