തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ എംപിമാരോട് നിർദേശിച്ച്‌ രാഹുല്‍ ഗാന്ധി. പാർലമെൻ്റിലെ പ്രകടനത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ എംപിമാരെ വിലയിരുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി അറിയിച്ചു.

ഒരോ എംപിമാരുടെയും പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. സഭാ നടപടികളിലെ പങ്കാളിത്തം, വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലെ മികവ്, ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന ഇടപെടലുകള്‍ തുടങ്ങിയവ മികവിന്റെ മാനദണ്ഡമായി പരിഗണിക്കും. സഭാ നടപടികളില്‍ പങ്കെടുക്കണമെന്നും പ്രശ്‌നങ്ങള്‍ ഉന്നയിക്കണമെന്നും അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നിന്നും സർക്കാരിനെ പിന്തിരിപ്പിക്കണമെന്നും ഫലപ്രദമായി സംസാരിക്കണമെന്നും നിർദേശിച്ചതായും റിപ്പോർട്ട് ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികവ് നിലനിർത്തിയതില്‍, പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, ജാർഖണ്ഡ് എംപി സുഖ്‌ദിയോ ഭഗത്, മണിപ്പൂർ എംപിമാരായ ആർതർ ആല്‍ഫ്രഡ്, ബിമോള്‍ അകോയിജം, പഞ്ചാബ് അംഗം രാജ വാറിംഗ് എന്നിവരെ കൂടാതെ മറ്റ് രണ്ട് എംപിമാരെയും കുറിച്ച്‌ പ്രത്യേക പരാമർശം ഉണ്ടായിരുന്നു. ജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ ആശങ്കകള്‍ സഭയില്‍ ഉന്നയിക്കാനും എംപിമാർക്ക് നിർദേശം നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക