മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം നടത്തിയവരെ പരിഹസിച്ച്‌ കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാർ. ‘ജീവൻ തേടിപ്പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി’ എന്നാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുസ്‌ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ് മുണ്ടക്കൈയില്‍ നടത്തിയ ഭക്ഷണവിതരണം പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. വൈറ്റ് ഗാർഡ് അംഗങ്ങളെ ഡി.ഐ.ജി തോംസണ്‍ ജോസ് അധിക്ഷേപിച്ചതായും ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ പൊലീസിനും സർക്കാരിനുമെതിരെ വലിയ പ്രതിഷേധമുയർന്നു. നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് ഡി.ഐ.ജി പറഞ്ഞതായാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുക്കള പൂട്ടിച്ചത് സർക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇതിനെതിരെ സി.പി.ഐ സൈബർ ടീം വലിയ പ്രചാരണവും പരിഹാസവും നടത്തിയിരുന്നു. ഡി.വൈ.എഫ്.ഐക്കാർ ദുരന്തഭൂമിയില്‍ കാണാതായവരെ തിരയുമ്ബോള്‍ വൈറ്റ് ഗാർഡ് ബിരിയാണിയില്‍ കോഴിക്കാല് തിരയുകയാണ് എന്നായിരുന്നു സി.പി.എം അനുകൂല പേജുകളില്‍ പ്രചരിച്ചത്. ഇതേ പ്രചാരണമാണ് ഇപ്പോള്‍ എം.എല്‍.എയും ഏറ്റെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക