InternationalLife StyleNews

ഓരോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഭാര്യ ചുമത്തുന്നത് 1260 രൂപ; വിവാഹമോചനം തേടി കോടതിയെ സമീപിച്ച് യുവാവ്: വിശദാംശങ്ങൾ ഇങ്ങനെ.

ശാരീരിക ബന്ധത്തിന് മുതല്‍ സംസാരിക്കാൻ വരെ ഭാര്യ പണം ആവശ്യപ്പെട്ടതോടെ വിവാഹ മോചനം നേടി യുവാവ്. തായ്വാൻ സ്വദേശിയായ ഹാവോ എന്ന യുവാവാണ് ഭാര്യയുടെ വിചിത്ര രീതികള്‍ കാരണം കഷ്ടത്തിലായത്. തന്റെ സ്വത്തുക്കള്‍ മുഴുവൻ ഭാര്യക്ക് നല്‍കിയിട്ടും പ്രശ്നത്തിന് പരിഹാരമാകാതെ വന്നതോടെയാണ് ഹാവോ വിവാഹ മോചനം തേടി പ്രാദേശിക കോടതിയെ സമീപിച്ചത്. തന്റെ ഭാര്യ ഷുവാൻ സംസാരിക്കണമെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടണമെങ്കിലും പണം ആവശ്യപ്പെടുന്നു എന്നായിരുന്നു യുവാവിന്റെ പരാതി.

2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. നല്ല രീതിയിലായിരുന്നു കുടുംബജീവിതം മുന്നോട്ട് പോയിരുന്നതും. എന്നാല്‍, 2017 -ല്‍, ഷുവാൻ മാസത്തിലൊരിക്കല്‍ മാത്രമേ താൻ ശാരീരികബന്ധത്തിന് തയ്യാറാവൂ എന്ന് അറിയിക്കുകയായിരുന്നു. ഒടുവില്‍ ഒരു വിശദീകരണവുമില്ലാതെ 2019 -ല്‍ എല്ലാ അടുപ്പവും അവസാനിപ്പിക്കുകയും ചെയ്തു. അതിന് കാരണമായി ഷുവാൻ ബന്ധുക്കളോട് പറഞ്ഞത് ഹാവോ തടിച്ചവനാണ് എന്നും കഴിവില്ലാത്തവനാണ് എന്നുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

2021 -ല്‍, ഹാവോ വിവാഹമോചനത്തിന് അപേക്ഷിച്ചു. എന്നാല്‍, ബന്ധം മെച്ചപ്പെടുത്താം എന്ന് ഉറപ്പു നല്‍കിക്കൊണ്ട് ഷുവാൻ ഹാവോയെ വിവാഹമോചനക്കേസ് പിൻവലിക്കാൻ പ്രേരിപ്പിച്ചു. ഭാര്യയെ വിശ്വസിച്ച ഹാവോ കേസ് പിൻവലിക്കുകയും തന്റെ സ്വത്ത് പോലും ഭാര്യയുടെ പേരിലാക്കുകയും ചെയ്തു. എന്നാല്‍, ഷുവാൻ തന്നെ ചൂഷണം ചെയ്യുന്നത് തുടർന്നു എന്നാണ് ഹാവോ പറയുന്നത്. ഹാവോയോട് സംഭാഷണം നടത്തണമെങ്കിലോ, ശാരീരികബന്ധത്തിന് തയ്യാറാകണമെങ്കിലോ ഷുവാൻ ഓരോ തവണയും ആവശ്യപ്പെടുന്നത് 500 തായ്വാൻ ഡോളറാണ്. അതായത് ഏകദേശം 1,260 രൂപ.

വീണ്ടും വിവാഹമോചനക്കേസ് നല്‍കിയപ്പോള്‍ ഹാവോ പറഞ്ഞത് വളരെ അത്യാവശ്യത്തിന് മാത്രമേ തങ്ങള്‍ പരസ്പരം മിണ്ടാറുള്ളൂ, അത് തന്നെ മെസ്സേജ് വഴിയാണ് എന്നാണ്. കൗണ്‍സിലിംഗ് ഒക്കെ രണ്ടുപേർക്കും നല്‍കിയെങ്കിലും അതും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും, കോടതി വിവാഹമോചനം അനുവദിച്ചു. ഷുവാൻ ഉന്നത കോടതിയെ സമീപിച്ചെങ്കിലും അത് പ്രാദേശിക കോടതിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button