സസ്യാഹാരം പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം നടത്തി പീപ്പിള്‍ ഫോർ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ). അന്താരാഷ്ട്ര പൂച്ച ദിനമായ ഓഗസ്റ്റ് എട്ടിനു മുന്നോടിയായി പൂച്ചകളുടെ പാവകളെ നിരത്തിവെച്ച്‌ മറൈൻഡ്രൈവ് മഴവില്‍ പാലത്തിലാണ് കൗതുകകരമായ പ്രതിഷേധം നടത്തിയത്.പൂച്ച ഇറച്ചി വില്പനയ്ക്ക് എന്നറിയിച്ചായിരുന്നു പരിപാടി.

പൂച്ചകളെ കഴിക്കാൻ സാധാരണ മനുഷ്യർക്ക് സാധിക്കാറില്ല. പൂച്ചയെ ഭക്ഷിക്കാത്തവർ മറ്റു മത്സ്യ – മാംസങ്ങളും ഭക്ഷിക്കരുതെന്ന് പെറ്റ ഓർഗനൈസർ ഉത്ഘർഷ് ഗാർഗ് പറഞ്ഞു. മൃഗങ്ങള്‍ നമ്മുടേതല്ല എന്നും അവയെ പരീക്ഷണം നടത്തുന്നതോ, കഴിക്കുന്നതോ, വിനോദത്തിന് ഉപയോഗിക്കുന്നതോ, അവയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ധരിക്കുന്നതോ തെറ്റാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സസ്യാഹാരങ്ങളില്‍നിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ലഭിക്കുമെന്നും സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു മനുഷ്യൻ വർഷത്തില്‍ 200 മൃഗങ്ങളുടെ ജീവൻ രക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ഓർഗനൈസർ ഹിരാജ് ലജ്ജാനി പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക