നഗരസഭയിലെ ഖാസിലേൻ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട് മാത്രം. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എം ഹനീഫ് 319 വോടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ എം ഹനീഫ് 447 വോടും എതിരാളിയായ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ഉമൈർ തളങ്കര 128 വോടും നേടിയപ്പോഴാണ് ബിജെപി സ്ഥാനാർഥി എൻ മണി ഒറ്റ വോടില്‍ ഒതുങ്ങിയത്.

തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ 74 .42 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 774 വോട്ടർമാരില്‍ 576 പേർ വോട്ട് ചെയ്തു. മുൻ ചെയർമാൻ അഡ്വ. വി എം മുനീർ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020ലെ തിരഞ്ഞെടുപ്പില്‍ അഡ്വ. വി എം മുനീര്‍ 322 വോട്ടും എതിർ സ്ഥാനാർഥിയായിരുന്ന അബ്ദുർ റഹ്‌മാൻ 199 വോടുമാണ് നേടിയത്. 123 വോടിന്റെ ഭൂരിപക്ഷമാണ് അന്ന് ലഭിച്ചത്. പരമ്ബരാഗതമായി മുസ്ലിം ലീഗിനെ പിന്തുണക്കുന്ന വാർഡില്‍ യുഡിഎഫിന്റെ വിജയം പ്രതീക്ഷിച്ചതാണെങ്കിലും ബിജെപി സ്ഥാനാർഥി ഒരു വോട് മാത്രം നേടിയത് ഏവരെയും അത്ഭുതപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക