ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട് 44 വർഷം ജയിലിൽ കിടന്ന വ്യക്തി നിരപരാധിയെന്ന് തിരിച്ചറിവ്; അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരന് ലഭിച്ചത്...

നോര്‍ത്ത് കരോലിന: ഒരു പ്രമുഖ വെള്ളക്കാരിയെ ബലാത്സംഗം ചെയ്തതിന് തെറ്റായി ശിക്ഷിക്കപ്പെട്ട് 44 വര്‍ഷം ജയിലില്‍ കിടന്ന കറുത്തവര്‍ഗക്കാരനായ നോര്‍ത്ത് കരോലിനക്കാരന് കുറ്റവിമുക്തനാക്കപ്പെട്ട് മൂന്ന് വര്‍ഷത്തിനു ശേഷം ചരിത്രപരമായ $25 മില്യണ്‍ സെറ്റില്‍മെന്റ്...

അപ്പീൽ പരിഗണിക്കുന്നത് ജനുവരി 17ലേക്ക് മാറ്റി; രാഹുൽ മാങ്കൂട്ടം കുറഞ്ഞത് ആറു ദിവസം കൂടി ജയിലിൽ തുടരണം: വിശദാംശങ്ങൾ...

സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ അതിക്രമകേസില്‍ റിമാൻഡില്‍ കഴിയുന്ന യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അപ്പീല്‍ ജനുവരി17ലേക്ക് മാറ്റി തിരുവനന്തപുരം സെഷൻസ് കോടതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി II ജാമ്യാപേക്ഷ തള്ളിയതിനെതിരായ...

ക്ഷേമ പെൻഷൻ നൽകാൻ പിരിച്ചെടുത്ത സെസ് എത്ര? സർക്കാരിനെ വെട്ടിലാക്കി മറിയക്കുട്ടി; ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

ക്ഷേമ പെൻഷൻ മുടങ്ങിയതില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അടിമാലിയിലെ മറിയക്കുട്ടി .പെട്രോള്‍, ഡീസല്‍ , മദ്യ സെസ് പിരിച്ചത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. 1-4-2022 മുതല്‍ സര്‍ക്കാര്‍...

ആഘോഷങ്ങളും സ്വീകരണങ്ങളും വെറുതെയായി; സുപ്രീം കോടതിവിധി കടുത്ത തിരിച്ചടി: ബിൽക്കീസ് ബാനു കേസിൽ ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ്...

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ വിട്ടയച്ച 11 പ്രതികളും രണ്ടാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ഗുജറാത്ത് സര്‍ക്കാറിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ ശിക്ഷായിളവ് കോടതി റദ്ദാക്കിയിരുന്നു. ദൈര്‍ഘ്യമേറിയ വിധിപ്രസ്താവമാണ് കോടതിയില്‍ ഇന്നുണ്ടായത്. ഗുജറാത്ത്...

ആലത്തൂർ പോലീസ് സ്റ്റേഷനിലുണ്ടായ അഭിഭാഷക – പോലീസ് തർക്കത്തിൽ ഇടപെട്ട് ഹൈക്കോടതി: പോലീസുകാർ മാന്യമായി പെരുമാറണമെന്ന കോടതി നിർദേശം...

ആലത്തൂരിലെ പോലീസ് അഭിഭാഷക തര്‍ക്കത്തില്‍ ഡിജിപിയോട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. ഈ മാസം 18ന് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഉത്തരവിട്ടത്. പോലീസുകാര്‍ പൊതുജനങ്ങളോട് മാന്യമായിപെരുമാറണമെന്ന് കോടതിയുടെ...

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം: ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി; മുഖ്യമന്ത്രിക്കും ലോകായുക്തക്കും മുന്‍ മന്ത്രിമാര്‍ക്കും നോട്ടീസ് അയക്കാന്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയിലെ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും ലോകായുക്തക്കും മുന്‍ മന്ത്രിമാര്‍ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റെതാണ്...

സുരേഷ് ഗോപിക്ക് അതിനിർണ്ണായകം; മാധ്യമപ്രവർത്തകയെ അവഹേളിച്ച കേസിലെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും; പോലീസ് എഫ്ഐആറിൽ ഉള്ളത്...

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും മുൻ എം പിയുമായ സുരേഷ് ഗോപി നല്‍കിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്...

” നീയാണോടാ വക്കീല്… ഇറങ്ങിപ്പോടാ”: ആലത്തൂർ പോലീസ് സ്റ്റേഷനിൽ കോടതി ഉത്തരവുമായി എത്തിയ വക്കീലിന് എസ് ഐ വക...

പാലക്കാട് ആലത്തൂരില്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ് . അഭിഭാഷകനായ അക്വിബ് സുഹൈലിനെതിരെയാണ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍,...

ഭർത്താവ് ബിജെപി പ്രവർത്തകനായതിനാൽ കറുത്ത ചുരിദാർ അണിഞ്ഞ് നവകേരള സദസ്സ് കാണാനെത്തിയ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ഏഴുമണിക്കൂർ തടങ്കലിൽ...

നവകേരള സദസ് ബസ് കടന്നുപോകുന്നത് കാണാന്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. തന്റെ ഭര്‍ത്താവ് ബി.ജെ.പി നേതാവായതിനാലാണ് തനിക്കെതിരെ ഈ പ്രതികാര നടപടിയെന്ന് അര്‍ച്ചന ആരോപിച്ചു. സംഭവത്തില്‍...

നല്ലനടപ്പ് വിധിച്ചില്ല വനിത ജഡ്ജിയെ പറന്നിടിച്ച്‌ പ്രതി; കോടതിയില്‍ നാടകീയ സംഭവങ്ങള്‍. വീഡിയോ കാണാം.

നാടകീയ സംഭവങ്ങള്‍ക്കാണ് അമേരിക്കയിലെ ഒരു കോടതിമുറി സാക്ഷ്യം വഹിച്ചത്. ഇതിന്റെ വീ‍ഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിധി പറഞ്ഞതിന് പിന്നാലെ വനിത ജഡ്ജിയെ പ്രതി അക്രമിക്കുന്നതാണ് സംഭവം. വാഷിംഗ്ടണിലെ ക്ലാര്‍ക്ക് കൗണ്ടി ജില്ലാ കോടതിയിലായിരുന്നു...

പരമ പുച്ഛം: സുപ്രീം കോടതിയെ വിമർശിച്ച് സിപിഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; അഭിഭാഷകൻ കൂടിയായ അജയകുമാർ മുൻ ഗവൺമെൻറ്...

തലശ്ശേരി: മുൻ ജില്ല അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും സിപിഐ നേതാവുമായ അഡ്വ.അജയകുമാര്‍ സാമൂഹ്യ മാധ്യമത്തിലൂടെ സുപ്രീം കോടതിയെ വിമര്‍ശിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി സെബിയുടെ കാര്യത്തില്‍ ഇടപെടാൻ അധികാരം പരിമിതമെന്ന...

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: മുൻ‌കൂർ ജാമ്യം തേടി സുരേഷ് ഗോപി; ഹൈക്കോടതിയെ സമീപിച്ചു.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ മുൻ‌കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. ഹര്‍ജിയില്‍ നിലപാടറിയിക്കാൻ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തല്‍. നേരത്തെ...

യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരേ കേസെടുക്കാൻ കോടതി നിര്‍ദ്ദേശം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കണമെന്ന് കോടതി. ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസെടുക്കാൻ നിര്‍ദേശം നല്‍കിയത്. മര്‍ദനമേറ്റവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍, സുരക്ഷാ...

സമയബന്ധിതമായി വിവാഹ ആൽബം നൽകിയില്ല; കൊച്ചിയിലെ ഫോട്ടോഗ്രാഫി സ്ഥാപനം 1,18,500 രൂപ ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകണം: ...

കൊച്ചി: വാഗ്ദാനം ചെയ്തത് പ്രകാരം വിവാഹ ചടങ്ങിന് ഫോട്ടോയും വീഡിയോയും നല്‍കാതെ ദമ്ബതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫി സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 1,18,500 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്ത്യ തര്‍ക്കപരിഹാര...

ബലാത്സംഗ കേസിലെ ഇരയെ നിയമസഹായം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസ്: മുൻ ഗവണ്‍മെന്റ് പ്ലീഡര്‍ പിജി...

ലൈംഗിക അതിക്രമക്കേസില്‍ മുന്‍ ഗവ. പ്ലീഡര്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിയമസഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ്‌ കേസ്. അതിജീവിതയുടെ ആരോഗ്യ നില സംബന്ധിച്ച്‌ ഡോക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു....

1600 രൂപ സര്‍ക്കാരിന് ചെറുതായിരിക്കും എന്നാല്‍ അവര്‍ക്ക് അത് ജീവിതമാണ്. സര്‍ക്കാരിന്റെ ആഘോഷങ്ങള്‍ക്ക് ഒന്നും ബുദ്ധിമുട്ടില്ലല്ലോ’. സര്‍ക്കാരിന് ഹൈക്കോടതിയുടെ...

എല്ലാ പൗരന്മാരും വിഐപിയാണെന്ന് സർക്കാരിനോട് ഹൈക്കോടതി. അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. മറിയക്കുട്ടി വിഐപിയാണ്, പ്രത്യേകിച്ചും 73കാരിയായ സ്ത്രീ എന്നു പറഞ്ഞ്...

അനധികൃത സ്വത്തുകേസിൽ പൊൻമുടിക്ക് തിരിച്ചടി; തമിഴ്നാട് മന്ത്രിക്കും ഭാര്യയ്ക്കും 3 വർഷം തടവ്, 50 ലക്ഷം പിഴ.

ചെന്നൈ : അനധികൃത സ്വത്തു സമ്പാദനക്കേസിൽ മദ്രാസ് ഹൈക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും 3 വർഷം തടവ്. 50 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ജസ്റ്റിസ്...

മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ഹൈക്കോടതിയിൽ പിസി ജോർജിന്റെ മകന്റെ നിർണായക നീക്കം; മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജ്...

മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷിക്കണമെന്ന ഹർജിയില്‍ ഹൈകോടതിയുടെ നോട്ടീസ്. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ കൊച്ചിയിലെ സി.എം.ആര്‍.എല്‍ കമ്ബനി...

നവകേരള നടത്തിപ്പ് ചെലവ്: ജില്ലാ കളക്ടര്‍മാര്‍ പണം കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ; വിശദാംശങ്ങൾ വായിക്കാം.

നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്നതിനാലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. പത്തനംതിട്ട...

ഗവർണറെ വെല്ലുവിളിച്ച് സമര രംഗത്ത് വിലസുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിടികിട്ടാപ്പുള്ളി; വധശ്രമ കേസിൽ കോടതി ജാമ്യം റദ്ദാക്കിയത്...

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന എസ് എഫ് ഐ സെക്രട്ടറി പി എം ആര്‍ഷോ നിലവിൽ ജാമ്യം റദ്ദാക്കപ്പെട്ടിട്ടും പോലീസ് പിടികൂടാൻ തയ്യാറാവാത്ത പിടികിട്ടാപ്പുള്ളിയോ എന്ന്...