നെയ്യാറ്റിൻകരയിൽ തെങ്ങ് മറിഞ്ഞ് അപകടം; തൊഴിലുറപ്പ് ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
നെയ്യാറ്റിൻകര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ്തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.
കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം....
സൈക്കിളില്‍ ഇരുന്ന് കഴിക്കുന്നതിനിടെ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; കണ്ണൂരിൽ എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കള്‍: വീഡിയോ ദൃശ്യങ്ങൾ കാണാം
കണ്ണൂർ പഴയങ്ങാടി പള്ളിക്കരയില്‍ എട്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കള്‍, ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു.
റോഡ് സൈഡില്‍...
അമിതവേഗത്തിൽ പാഞ്ഞ് അപകടമുണ്ടാക്കിയാൽ അടി ഉറപ്പ്, ദയ ഉണ്ടാവില്ല: നവീകരിച്ച റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് നാട്ടുകാർ; വിശദാംശങ്ങൾ...
ഏറെക്കാലമായി തകര്‍ന്നുകിടക്കുകയായിരുന്ന റോഡ് കോടികള്‍ ചെലവിട്ട് നന്നാക്കിയതോടെ നിരത്തിലിറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമായി തുടങ്ങി. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍. എപ്പോള്‍ വേണമെങ്കിലും നിരത്തില്‍ ജീവന്‍ പൊലിയാവന്ന അവസ്ഥ. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ തിരുവോണ ദിനത്തില്‍ കണ്‍മുന്നിലുണ്ടായ...
കളിക്കുന്നതിനിടെ അപകടം; വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു: വിശദാംശങ്ങൾ വായിക്കാം
വിലങ്ങറ പിണറ്റിൻമൂട് മൂന്നു വയസ്സുകാരൻ കിണറ്റില്‍ വീണ് മരിച്ചു. പിണറ്റിൻമൂട് തെറ്റിക്കുന്നില്‍ വീട്ടില്‍ ധന്യയുടെയും ബൈജുവിന്റെയും ഇളയമകൻ ദിലൻ ബൈജുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
താമസിക്കുന്ന വാടക വീടിനു സമീപത്തുള്ള കുടുംബ...
വാഹന അപകടത്തെ തുടർന്ന് കിഡ്നാപ്പ് ചെയ്യപ്പെട്ട ഡ്രൈവർ പുറത്താക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ; രക്ഷപ്പെടുത്തിയത് പോലീസ്...
കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിന് പിന്നാലെ കാണാതായ ട്രക്ക് ഡ്രൈവറെ പുറത്താക്കപ്പെട്ട ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറിന്‍റെ പൂനെയിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. ട്രക്ക് ഡ്രൈവര്‍ പ്രഹ്ലാദ് കുമാറിനെയാണ് കണ്ടെത്തിയത്. നവി മുംബൈയിലെ ഐറോളി...
കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം...
കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി...
പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്‌ലിയിലാണ് സംഭവം. വിരാട് നഗര്‍ മേഖലയിലെ ഒരു ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് അപകടത്തില്‍ മരിച്ച കുട്ടി. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍...
കൊച്ചി കണ്ടെയ്നർ റോഡിൽ കുതിരയും കാറും കൂട്ടിയിടിച്ചു; കുതിരയുമായി എത്തിയ ആൾക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം
കണ്ടൈനർ റോഡില്‍ കുതിരയെ കാർ ഇടിച്ചു. അപകടത്തില്‍ കുതിരയ്ക്ക് സാരമായി പരിക്കേറ്റു. ആളപായം ഉണ്ടായിട്ടില്ല.കണ്ടൈനർ റോഡില്‍ മഞ്ഞുമ്മല്‍ പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടടുത്തായാണ് അപകടം നടന്നത്. റോഡിലൂടെ കുതിരയുമായി യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. സംഭവത്തിന്...
ഓണാഘോഷത്തിൽ പങ്കെടുക്കാൻ കോളേജിലേക്കുള്ള യാത്ര അന്ത്യ യാത്രയായി; പാലക്കാട് അധ്യാപികയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്വകാര്യ കോളജ് അധ്യാപിക അജ്ഞാത വാഹനമിടിച്ച് മരിച്ചു. കോയമ്ബത്തൂരിലെ സ്വകാര്യ കോളജില്‍ അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്ബ് സ്വദേശിനി ആന്‍സി (36) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11...
താഴ്ചയിലേക്ക് പകുതി മറിഞ്ഞ് കണ്ടെയ്നർ ലോറി; വൈത്തിരിയിൽ ഡ്രൈവറെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി: വിശദാംശങ്ങൾ വായിക്കാം
താമരശ്ശേരി ചുരത്തില്‍ കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചുരമിറങ്ങുകയായിരുന്ന കണ്ടെയ്നർ ലോറി ഒമ്ബതാം വളവില്‍ റോഡരികിലെ സംരക്ഷണ വേലി ഇടിച്ചു തകർത്തു.താഴ്ചയിലേക്ക് മറിയാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ...
ആളുകളുടെ മുന്നറിയിപ്പ് കാര്യമാക്കിയില്ല; കുത്തിയൊഴുകുന്ന നദി മഹീന്ദ്ര താർ ജീപ്പിൽ മുറിച്ചു കടക്കാൻ ശ്രമിച്ചവർക്ക് സംഭവിച്ചത് കണ്ടോ?...
കരകവിഞ്ഞ് അതിശക്തമായ കുത്തിയൊഴുകുന്ന നദി, വാഹനത്തില്‍ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ഉള്‍പ്പെടെ രണ്ട് പേർ വാഹനത്തോടെ ഒലിച്ച് പോയി. ചുറ്റും ഉണ്ടായിരുന്നവരുടെ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ അഭ്യാസ പ്രകടനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കുത്തൊഴുക്കില്‍പ്പെട്ട്...
നിലമേല്‍ വാഹനാപകടം; രക്ഷാ പ്രവര്‍ത്തനവുമായി വീണ ജോര്‍ജ്; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു: വിശദാംശങ്ങൾ വായിക്കാം
നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടവിവരം അറിഞ്ഞ് വാഹനം നിർത്തി കാറില്‍നിന്നിറങ്ങി പരിക്കേറ്റവർക്ക് വേണ്ട സഹായം നല്‍കി....
ഇസ്രായേലിൽ വാഹനാപകടം: മലയാളി ഹോം നേഴ്സിന് ദാരുണാന്ത്യം; മരണമടഞ്ഞത് പാലാ ചക്കാമ്പുഴ സ്വദേശിനി രൂപ (41)
ഇസ്രയേലില്‍ വാഹനാപകടത്തില്‍ മലയാളി ഹോംനഴ്സ് ദാരുണമായി മരിച്ചു. പുതുവേലി പുതുശേരില്‍ രാജേഷിന്റെ ഭാര്യ രൂപ (41)യാണ് മരിച്ചത്. അഷ്ഗാമില്‍ രോഗിയോടൊപ്പം യാത്ര ചെയ്ത കാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. രോഗിയുടെ മകളായിരുന്നു...
കനത്ത മഴയും വൈദ്യുതി തടസ്സവും: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന മോണോറയിൽ ഉയരപ്പാതയിൽ കുടുങ്ങി; ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ...
വൈദ്യുതിതകരാർ കാരണം മുംബൈയിലെ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂർ കോളനി സ്റ്റേഷന് സമീപത്താണ് സംഭവം. മുംബൈയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിൻ നിശ്ചലമായസംഭവവും ഉണ്ടായിരിക്കുന്നത്.
ഉയരപ്പാതയിലൂടെ പോവുകയായിരുന്ന...
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കത്തി നശിച്ചത് XUV 500: വീഡിയോ...
കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം. ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
പുക കണ്ടപ്പോള്‍ ഡ്രൈവര്‍...
5 ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് യാത്ര; കുറുകച്ചാടിയ കാട്ടുപന്നിയുയുമായി കൂട്ടിയിടിച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ...
കൊല്ലം മടത്തറ വേങ്കൊല്ലയില്‍ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരിച്ചത്.
ആദർശ് ഉള്‍പ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക്...
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞു കയറി നിരവധി പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം;...
ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം...
വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണു; അമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്
വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയില്‍ പീടികയ്ക്ക് സമീപം പറമ്ബത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ ആണ് മരിച്ചത്. 30വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.
വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ...
ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ്...
കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. സൗത്ത് കളമശ്ശേരിയിലാണ് അപകടം. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുള്‍ സലാം( 41) ആണ് മരിച്ചത്. ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓർഡർ...


























