ഇസ്രയേലില്‍ വാഹനാപകടത്തില്‍ മലയാളി ഹോംനഴ്സ് ദാരുണമായി മരിച്ചു. പുതുവേലി പുതുശേരില്‍ രാജേഷിന്റെ ഭാര്യ രൂപ (41)യാണ് മരിച്ചത്. അഷ്ഗാമില്‍ രോഗിയോടൊപ്പം യാത്ര ചെയ്ത കാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. രോഗിയുടെ മകളായിരുന്നു കാര്‍ ഓടിച്ചത്.
ഗുരുതരമായി പരിക്കേറ്റ രൂപയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ചികിത്സയിലാണ്. രണ്ടുവര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്തുവരികയായിരുന്നു രൂപ. എട്ട് മാസം മുമ്ബ് നാട്ടിലെത്തി വീണ്ടും തിരിച്ചുപോയിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ചക്കാമ്ബുഴ മഞ്ഞപ്പിള്ളില്‍ രാമന്‍-രുഗ്മിണി ദമ്ബതികളുടെ മകളായ രൂപയുടെ ഭര്‍ത്താവ് രാജേഷ് കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. പാര്‍വതി (ജര്‍മ്മനി), ധനുഷ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി) എന്നിവരാണ് മക്കള്‍. സംസ്‌കാരം പിന്നീട് നടക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















