നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടവിവരം അറിഞ്ഞ് വാഹനം നിർത്തി കാറില്‍നിന്നിറങ്ങി പരിക്കേറ്റവർക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി.

9 പേർക്കാണ് പരിക്കേറ്റത്.മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലൻസിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദേശവും നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക