ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹന വിപ്ലവത്തിന് ചൂട്ടുംപിടിച്ച്‌ മുന്നില്‍ നടക്കുന്ന കമ്ബനിയാണ് ടാറ്റ മോട്ടോര്‍സ്.കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്‌ട്രിക് കാര്‍ വിപണി അടക്കി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. ടെസ്‌ല, വിന്‍ഫാസ്റ്റ് എന്നിവരടക്കമുള്ള വിദേശ ഭീമന്‍മാരും മാരുതി സുസുക്കിയുമടക്കം ഇപ്പോള്‍ ടാറ്റയുടെ മുന്നില്‍ എതിരാളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് ടാറ്റയെന്ന് തെളിയിക്കുന്ന വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. രാജ്യത്ത് 2,50,000-ലധികം ഇലക്‌ട്രിക് കാറുകള്‍ വിറ്റഴിച്ച്‌ ടാറ്റ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച്‌ ഇത് വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. ഇലക്‌ട്രിക് വാഹനങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടാറ്റ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. നെക്‌സോണ്‍ ഇവിയെന്ന മോഡലുമായി 2020-ലാണ് ടാറ്റ മോട്ടോര്‍സ് ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ പ്രവേശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് ഇന്ത്യന്‍ നിരത്തിലുള്ള 2.50 ലക്ഷം ടാറ്റ ഇവികളില്‍ ബഹുഭൂരിപക്ഷവും നെക്‌സോണ്‍ ഇവിയാണ്. ഇന്ത്യയില്‍ 1,00,000 യൂണിറ്റ് വില്‍പ്പന നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇലക്‌ട്രിക് കാറാണ് നെക്‌സോണ്‍ ഇവി എന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഇന്ത്യയിലെ പാസഞ്ചര്‍ ഇവി വിഭാഗത്തിന്റെ ഏകദേശം 66 ശതമാനം വിപണി വിഹിതവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റയാണ്.

ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി തുടങ്ങിയ എന്‍ട്രി ലെവല്‍ മോഡലുകളും നെക്‌സോണ്‍ ഇവി, കര്‍വ് ഇവി, ഹാരിയര്‍ ഇവി എന്നീ പ്രീമിയം മോഡലുകളുമടക്കം മൊത്തം അരഡസന്‍ ഇവികളാണ് ടാറ്റ ഇന്ത്യയില്‍ വില്‍ക്കുന്നത്. 2,00,000-ലധികം ചാര്‍ജിംഗ് പോയിന്റുകള്‍ ഉള്‍പ്പെടുന്ന വിപുലമായ ഇവി ചാര്‍ജിംഗ് ശൃംഖലയും ടാറ്റയ്ക്കുണ്ട്. വീടുകളിലെ ചാര്‍ജിംഗ് സംവിധാനങ്ങള്‍, കമ്മ്യൂണിറ്റി ചാര്‍ജിംഗ്, പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷന്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു.

കൂടാതെ, 20,000-ല്‍ അധികം പബ്ലിക് ചാര്‍ജറുകള്‍ ടാറ്റയുടെ ചാര്‍ജിംഗ് അഗ്രിഗേറ്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 120kW-ല്‍ അധികം സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിംഗ് വാഗ്ദാനം ചെയ്യുന്ന ടാറ്റയുടെ മെഗാ ചാര്‍ജിംഗ് ഹബുകള്‍ ഇതിനോടകം രാജ്യത്തെ ഹൈവേകളിലും പ്രധാന പാതകളിലുമായി 100-ലധികം സ്ഥലങ്ങളില്‍ സ്്ഥാപിച്ച്‌ കഴിഞ്ഞു. 2030-ഓടെ 10 ലക്ഷം ചാര്‍ജിംഗ് പോയിന്റുകളും 1,00,000 പൊതു ചാര്‍ജറുകളും സ്ഥാപിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.

വില്‍പ്പനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരു മടിയും കൂടാതെ വിശ്വസിക്കാനും സ്വീകരിക്കാനും കഴിയുന്ന ഒരു ഇവി ആവാസവ്യവസ്ഥ ശക്തിപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.ഇലക്‌ട്രിക് കാര്‍ ബിസിനസ് ടാറ്റയെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്.

അതുകൊണ്ട് തന്നെ അവര്‍ കൃത്യമായ ഇവി റൂട്ട്മാപ്പ് തയാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം കമ്ബനി ഹാരിയര്‍ ഇവി പുറത്തിറക്കി. 2026 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സിയറ ഇവി കൊണ്ടുവരും. മൈക്രോ എസ്‌യുവിയായ പഞ്ച് ഉടന്‍ തന്നെ അപ്‌ഡേറ്റിന് വിധേയമാകുകയാണ്. അടുത്ത വര്‍ഷം ഐസിഇ പതിപ്പിനൊപ്പം പഞ്ച് ഇവിയും മുഖംമിനുക്കലിന് വിധേയമാകും.

മാത്രമല്ല 2026 അവസാനത്തോടെ ടാറ്റയുടെ ഒരു വമ്ബന്‍ ഇവി ലോഞ്ചും പ്രതീക്ഷിക്കുന്നുണ്ട്. 2026 അവസാനത്തോടെ അവീന്യ പ്രീമിയം ലക്ഷ്വറി ഇവിയാണ് പുറത്തിറങ്ങാന്‍ പോകുന്നത്. എതിരാളികളെ മറികടക്കാന്‍ പ്രീമിയം ഇലക്‌ട്രിക് മൊബിലിറ്റിയിലേക്കുള്ള ടാറ്റയുടെ മുന്നേറ്റത്തെയാണ് അവിന്യയുടെ വരവ് സൂചിപ്പിക്കുന്നത്. കണ്‍സെപ്റ്റ് ഷോകേസുകളിലൂടെയും ടീസറുകളിലൂടെയും പ്രിവ്യൂ ചെയ്ത ഈ മോഡലൂടെ ഇവി വിപണിയെ പുനര്‍നിര്‍വചിക്കാനാണ് ടാറ്റയുടെ ശ്രമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക