വിവാദമായ തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ ശരണം വിളിച്ചും ദൈവങ്ങളുടെ പേരുകളിലും സത്യപ്രതി‌ജ്ഞ ചെയ്ത കൗണ്‍സിലർമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.രണ്ടു പരാതികളാണ് നല്‍കിയത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയും കോർപ്പറേഷനിലെ എല്‍ഡിഎഫ് പാർലമെൻററി പാർട്ടി അധ്യക്ഷൻ അഡ്വ. എസ് പി ദീപകുമാണ് പരാതി നല്‍കിയത്.

ബിജെപി, കോണ്‍ഗ്രസ് കൗണ്‍സിലർമാർ നിയമം അനുശാസിക്കുന്ന രീതിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ പരാജയപ്പെട്ടതായും നിയമപരമായ വ്യവസ്ഥകളുടെ ഗുരുതരവും മനഃപൂർവവുമായ ലംഘനമാണിതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143 ഉം 1995 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളും ലംഘിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറ്റുകാല്‍ ദേവി , ശ്രീ പത്മനാഭ സ്വാമി, സ്വാമി അയ്യപ്പൻ, അല്ലാഹു, കാര്യവട്ടം ശ്രീ ധർമ്മ ശാസ്താവ്, തുടങ്ങിയ പേരുകളിലായിരുന്നു കോണ്‍ഗ്രസ് ,ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചെയ്ത രീതിയെക്കുറിച്ച്‌ നിയമപരമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും സത്യപ്രതിജ്ഞ അസാധുവാക്കി പ്രഖ്യാപിക്കണമെന്നും പരാതിയില്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക