നാട്ടില്‍ ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്ന ‘യുവനേതാവ്’ ഒടുവില്‍ മയക്കുമരുന്നുമായി പോലീസിന്റെ വലയിലായി. വ്യാജ ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പത്തനംതിട്ട എഴുമറ്റൂര്‍ കൈമല സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യൻ (25) ആണ് അറസ്റ്റിലായത്.

ഷർഫിന്റെ കൈമലയിലുള്ള വീട്ടില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് 1.590 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്.പുസ്തകങ്ങള്‍ക്കിടയില്‍ രഹസ്യ അറയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലറും ഫ്യൂവിങ് പൈപ്പുകളും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതി പാലാരിവട്ടം, എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതിയാണ്. ജില്ലാ ഡാന്‍സാഫ് ടീമും റാന്നി സബ് ഡിവിഷന്‍ ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന യുവാവിനെയാണ് MDMA യുമായി പിടിയിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക