വാണിയപ്പാറ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹതയില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 2006 ലും 2015 ലും അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് കല്ലറയില്‍ ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.ഇത് സ്ഥിരീകരിക്കാൻ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തും.
2006 ല്‍ റോസമ്മ, 2015 ല്‍ ജയ്സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് 38 -ാം നമ്പർ കല്ലറയില്‍ അടക്കിയിരുന്നത് എന്നാണ് കണ്ടെത്തല്‍.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇപ്പോള്‍ കണ്ടെത്തിയ പ്ലാസ്റ്റിക് പായ റോസമ്മയുടെ ശവപ്പെട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംസ്കാരസമയത്തെ ചിത്രങ്ങളില്‍ ഇതിന്റെ തെളിവ് ലഭിച്ചതായാണ് സൂചന. എന്നാല്‍ ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു എന്നതില്‍ സംശയം തുടരുകയാണ്. തുടർന്ന് പള്ളി ഭാരവാഹികളുടെ മൊഴി എടുത്തേക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക













