സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് ലോക്കര്‍ തുറന്ന് ഇ.ഡി.പരിശോധന. തീരുവനന്തപുരത്തെ എം.ജി. റോഡിലുള്ള ബാങ്കിലേക്ക് രാവിലെ തന്നെ ഇ.ഡി. വിഭാഗം എത്തിയിരുന്നതായിട്ടാണ് വിവരം.

കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിലേക്ക് പരിശോധനയ്ക്കായി എത്തിയത്. നേരത്തേ വീണയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കനത്ത സുരക്ഷയാണ് പരിശോധന നടക്കുന്ന ബാങ്കിന് നല്‍കിയിരിക്കുന്നത്. പതിനഞ്ചോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ബാങ്കിന് ചുറ്റും നില്‍ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിന്റെ ലോക്കറിലാണ് പരിശോധന നടക്കുന്നത്.കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മരവിപ്പിച്ച അക്കൗണ്ട് ആയതിനാല്‍ വീണയുടെ സാന്നിദ്ധ്യം പരിശോധനയ്ക്ക് ആവശ്യമില്ല. നേരത്തേ മരവിപ്പിച്ച ഒന്നരലക്ഷം രൂപയുള്ള അക്കൗണ്ടിന് ഒരു ലോക്കര്‍ കുടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക