സെൻസില്‍ സ്വയം വിവരങ്ങള്‍ നല്‍കാൻ ഇന്ന് മുതല്‍ സൗകര്യം. എന്യൂമറേറ്റർ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോർട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് സെല്‍ഫ്‌എന്യുമറേഷൻ (എസ്.ഇ) ചെയ്യുന്നതിന് ജൂണ്‍ 30 വരെ അവസരമുണ്ട്. രാജ്യത്തെ 16-മത് ജനസംഖ്യ കണക്കെടുപ്പ് 2026 – 27 വർഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഹൗസ് ലിസ്റ്റിംഗ് പ്രോസസ്സ് സംസ്ഥാനത്ത് ജൂലായ് ഒന്നിന് ആരംഭിക്കും.

സ്വയം വിവരങ്ങള്‍ നല്‍കേണ്ട വിധം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • https://se.census.gov.in പോർട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുക്കുക.
  • കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും രജിസ്റ്റർ ചെയ്യുക.
  • ഒരു മൊബൈല്‍ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ.
  • ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
  • ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല.
  • പോർട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച്‌ അടയാളപ്പെടുത്തണം.
  • സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരം പരിശോധിച്ച്‌ ഫൈനല്‍ സബ്മിറ്റ് നല്‍കുക.
  • വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ ‘എച്ച്‌’ എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്‌ഇന്യൂമറേഷൻ ഐഡി (എസ് ഇ ഐഡി) ലഭിക്കും.
  • സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതി. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.
  • ജൂണ്‍ 30 നകം വിവരങ്ങള്‍ സമർപ്പിക്കാത്തവർക്ക് സെല്‍ഫ്‌ഇന്യൂമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല. സമർപ്പിക്കാത്തവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക