സംസ്ഥാനത്ത് BSc നഴ്സിംഗ് സീറ്റുകളുടെ എണ്ണം കേവലം പതിനായിരമാണ്. ഈ സീറ്റുകളിലേക്കുള്ള ആകെ അപേക്ഷകരുടെ എണ്ണം 1 ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയൊക്കെ നഴ്സിംഗ് സീറ്റിന് അപേക്ഷകരും ഉണ്ടായിട്ടും സംസ്ഥാന സർക്കാർ നഴ്സിംഗ് സീറ്റുകൾ കേരളത്തിൽ വർധിപ്പിക്കാത്തത് അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികളെ സഹായിക്കാൻ ആണെന്ന് ആക്ഷേപവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
ഇതിനെല്ലാം പുറമെയാണ് കേരളത്തിൽ എൽബിഎസ് വഴിയുള്ള അലോട്ട്മെന്റുകൾ വൈകിപ്പിക്കുന്നത് എന്ന പുതിയ ആരോപണം ഉയരുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും മികച്ച കോളേജുകളിൽ അധ്യയനം ആരംഭിച്ച ഒരു മാസം പിന്നിടുമ്പോഴും കേരളത്തിൽ അലോട്ട്മെൻറ് പ്രക്രിയ പൂർത്തിയായിട്ടില്ല. മികച്ച മാർക്കുള്ള കുട്ടികൾക്ക് പോലും സമയത്ത് പഠനം പൂർത്തിയാക്കാൻ കഴിയാത്ത വിധം നഴ്സിംഗ് വിദ്യാഭ്യാസ മേഖലയെ വികലമാക്കുന്നത് സർക്കാരിൻറെ നയസമീപനങ്ങൾ തന്നെയാണ്.
തമിഴ്നാട്ടിലും കർണാടകയിലും മികച്ച കോളേജുകളിൽ കുറഞ്ഞ നിരക്കിൽ ഉന്നത നിലവാരമുള്ള അധ്യയനവും പ്ലേസ്മെന്റും
കേരളത്തിലെ വികലമായ വിദ്യാഭ്യാസ നയം യഥാർത്ഥത്തിൽ ഗുണകരമാകുന്നത് കർണാടകയിലെയും തമിഴ്നാട്ടിലെയും കോളേജുകൾക്ക് ആണ്. ഇത്തരം കോളേജുകളിൽ കുറഞ്ഞ ഫീസിൽ ഉന്നത നിലവാരത്തിലുള്ള പഠനവും ഹോസ്പിറ്റൽ ട്രെയിനിങ്ങും പ്ലേസ്മെൻറും സജ്ജമാക്കിയാണ് ഇവർ കേരളത്തിൽ നിന്നുള്ള കുട്ടികളെ ആകർഷിക്കുന്നത്. കേരളത്തെപ്പോലെ പരിമിതമായ സീറ്റുകൾ അല്ല ഈ സംസ്ഥാനങ്ങളിൽ ഉള്ളത് എന്നതിനാൽ തന്നെ ഒട്ടുമിക്ക അപേക്ഷകർക്കെല്ലാം മികച്ച കോളേജുകളിൽ തന്നെ സീറ്റ് ലഭിക്കുന്ന സാഹചര്യവും ഉണ്ട്. എന്നാൽ പലപ്പോഴും കേരളത്തിലെ അലോട്ട്മെൻറ് കാത്തുനിന്ന് വൈകുന്ന കുട്ടികൾക്ക് അന്യസംസ്ഥാന കോളേജുകളിൽ അഡ്മിഷൻ ലഭിക്കാതെ പോകുന്നതിന് കാരണം ഈ പ്രക്രിയ കേരളത്തിൽ പൂർത്തിയാകുമ്പോഴേക്കും അന്യസംസ്ഥാനങ്ങളിലെ അഡ്മിഷൻ സമയം കഴിഞ്ഞു പോകും എന്നതിനാലാണ്.
ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ കേരളത്തിൽ അഡ്മിഷന് കാത്തുനിൽക്കാതെ എത്രയും വേഗം തമിഴ്നാട്ടിലെയോ കർണാടകയിലെയോ മികച്ച കോളേജുകളിൽ ഉടനടി അഡ്മിഷൻ എടുക്കുകയാണ് കുട്ടികൾക്കും മാതാപിതാക്കൾക്കും ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. ഇതിന് സഹായം നൽകുന്ന ഒരു മികച്ച വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനമാണ് സ്റ്റഡിലക്സ്. കർണാടകയിലും തമിഴ്നാട്ടിലും ഉള്ള പ്രമുഖ കോളേജുകളിൽ മിതമായ നിരക്കിൽ കോളേജിൽ നിന്നു തന്നെ നേരിട്ട് അഡ്മിഷൻ എടുക്കുവാനുള്ള സൗകര്യം സ്റ്റഡിലക്സ് ലഭ്യമാക്കുന്നു. നഴ്സിംഗ് അഡ്മിഷൻ സംബന്ധമായ സേവനങ്ങൾക്ക് സ്റ്റഡിലക്സ് കൺസൾട്ടൻസിയുമായി ചുവടെയുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 97800063006 (മൃണാൾ സുന്ദർ – കരിയർ മെന്റർ)
MARKETING FEATURE










