പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. വരും തലമുറയോട് ചെയ്ത പാതകമാണ് ഇതെന്നും സംസ്ഥാന സര്‍ക്കാരിന്റെ നടപടി സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണെന്നും അലോഷ്യസ് സേവിയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം,അപമാനത്തിൻ്റെ പാപഭാരം പേറി സിപിഐ എൽഡിഎഫ് മുന്നണിയിൽ തുടരരുത് എന്നും, ധീരമായ നിലപാട് എടുത്ത് പുറത്തു വരാൻ തയാറാകണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.തദ്ദേശ ,നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.വിഷയം വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്നും തുടർന്ന് സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ കെ.എസ്.യു സംസ്ഥാന സംഘടനാ ജന:സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, മാധ്യമ വിഭാഗം കൺവീനർ തൗഫീക്ക് രാജൻ, ജില്ലാ പ്രസിഡൻ്റ് അലൻ ജിയോ മൈക്കിൾ,സംസ്ഥാന കൺവീനർ ആഘോഷ്.വി.സുരേഷ് എന്നിവർ പങ്കെടുത്തു

















