മോഹൻലാലല്‍ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ബാറോസ് ബിഗ് സ്ക്രീനിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളു.ലാലേട്ടൻ ചിത്രത്തിന്റെ പ്രാെമോഷൻ തിരക്കുകളിലുമാണ്. കൊച്ചിയിലെ ഫോറം മാളില്‍ നടന്നൊരു പ്രൊമോഷൻ ഇവൻ്റിലെ ഒരു വീഡിയോ ഇതിനിടെ വൈറലായി. പരിപാടിയില്‍ മോഹൻലാലിനെ നേരിട്ട് കണ്ട ഒരു ആരാധികയുടെ ആവേശമാണ് വീഡ‍ിയോ വൈറലാകാൻ കാരണം.

നടനെ കണ്ടതും ഇവർ ആവേശഭരിതയാകുന്നതും ആവേശം അടക്കാനാകാതെ മോഹൻലാലിനെ കെട്ടിപ്പിടിക്കുന്നതും കാണാം. എന്നിട്ടും ഇവർക്ക് ആ നിമിഷം വിശ്വസിക്കാൻ കഴിയുന്നില്ലെന്നതും മറ്റൊരു കാര്യം. വേദിയില്‍ ഉപഹാരം കൈമാറുന്നതിനിടെയാണ് ആരാധിക സന്തോഷത്തില്‍ മനംമറന്നത്. മോഹൻലാല്‍ നാണത്തോടെ പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹൻലാല്‍ ഫാൻസ് പേജുകളില്‍ വീഡിയോ പ്രചരിച്ചതോടെ നിരവധിപേരാണ് ദൃശ്യങ്ങള്‍ കണ്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തു. ക്രിസ്മസ് ദിനത്തില്‍ തിയേറ്ററിലെത്തുന്ന ചിത്രം കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടിയാണെന്ന് മോഹൻലാല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക