മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെൻ സിക്ക് ഇക്കിടയിൽ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന് വി.ഡി സതീശൻ പറയുന്ന വീഡിയോ വൈറലാവുകയും ചെയ്തു. ഇപ്പോൾ മോഡിഫിക്കേനുമായി മുന്നോട്ട് പോവുകയാണ് സർക്കാർ.

ഇതിനായി റിപ്പോർട്ട് തയാറാക്കൽ മോട്ടോർ വാഹന വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ശാസ്ത്രീയ പഠനം നടത്തിയാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഏതൊക്കെ മോഡിഫിക്കേഷനാണ് അനുവദിക്കുക, ഏതൊക്കെയാണ് നിയമവിരുദ്ധം എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്കിക്കൊണ്ടുള്ള പഠനമാണ് ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നു നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനനിർമ്മാതാക്കൾ നല്കിയിട്ടുള്ളതിൽ എന്ത് അധികമായി വച്ചാലും അത് മോഡിഫിക്കേഷൻ ആണ്. രൂപത്തിൽ മാറ്റം വരുത്തിയാൽ നിയമവിരുദ്ധമാവുകയും ചെയ്യും. നിലവിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ ഏതൊക്കെയാണ്, ഏതൊക്കെ വണ്ടികളാണ് മോഡിഫിക്കേഷന് എത്തുന്നത്, ഏത് പ്രായത്തിലുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് ചെയ്യാന് എത്തുന്നത് എന്നീ കാര്യങ്ങൾ കൂടി സർക്കാർ പരിഗണിക്കണം എന്ന ആവശ്യവും മോഡിഫിക്കേഷൻ സ്ഥാപനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക