മലയാള സിനിമയിലെ പ്രധാന നിര്‍മ്മാതാക്കളിലൊരാളാണ് ആന്‍റണി പെരുമ്പാവൂര്‍. ബിഗ് കാന്‍വാസ് സിനിമകള്‍ക്ക് വേണ്ടി സ്പെന്‍ഡ് ചെയ്യാന്‍ മടിയില്ലാത്ത നിര്‍മ്മാതാവ്.ആന്‍റണിയുടെ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമകള്‍ പുതിയ പല മാര്‍ക്കറ്റുകളും കണ്ടെത്തിയത്.

ഇപ്പോഴിതാ അവരുടെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 3 കൃത്യമായി റിലീസ് പ്ലാനിലൂടെ വലിയ നേട്ടമുണ്ടാക്കുകയാണ്. രണ്ടും മൂന്നും ദിവസം മുന്‍പാണ് സാധാരണ മലയാള സിനിമകളുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുകയെങ്കില്‍ ദൃശ്യം 3 ന്‍റെ ബുക്കിംഗ് റിലീസിന് 11 ദിവസം മുന്‍പേ ആരംഭിച്ചു. എല്ലാ സ്ഥലത്തും ആദ്യം മുതലേ ചിത്രത്തിന് തിയറ്ററുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്നലെയോടെ നിരവധി പുതിയ സ്ക്രീനുകളും ചാര്‍ട്ട് ചെയ്യപ്പെട്ടു. ആന്‍റണി പെരുമ്പാവൂര്‍ കണക്ക് കൂട്ടിയതിലും അധികമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന കളക്ഷന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. രാവിലെ 8 മണിക്കാണ് ആദ്യ പ്രദര്‍ശനം ആരംഭിക്കുക. ആദ്യ ഷോ ആരംഭിക്കുന്നതിന് മുന്‍പ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ദൃശ്യം 3 സമാഹരിക്കുക 20 കോടിക്കും 25 കോടിക്കും ഇടയില്‍ ആയിരിക്കുമെന്ന് ആയിരുന്നു ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നത്. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച്‌ മോഹന്‍ലാല്‍ ആരാധകര്‍ എക്സില്‍ സംഘടിപ്പിച്ച സ്പേസ് ചര്‍ച്ചയില്‍ പങ്കെടുക്കവെ ആയിരുന്നു ആന്‍റണി ഈ പ്രതീക്ഷ പങ്കുവച്ചത്. എന്നാല്‍ അദ്ദേഹം കണക്കുകൂട്ടിയതിനേക്കാള്‍ അധികമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്ന കളക്ഷന്‍.

ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം കേരളത്തില്‍ റിലീസ് ദിനത്തിലേക്കുള്ള ബുക്കിംഗില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 7.35 കോടിയാണ്. ആദ്യ വാരാന്ത്യത്തിലേക്ക് മുഴുവനും ഉള്ളതാവട്ടെ 12 കോടിക്ക് അടുത്തും. ആഗോള തലത്തില്‍ ആദ്യ ദിനത്തിലേക്കുള്ള ബുക്കിംഗ് 26.50 കോടിയും ആദ്യ വാരാന്ത്യം കണക്കാക്കുമ്പോള്‍ 37 കോടിയും ആണ്. റിലീസിന് മുന്‍പ് ചിത്രം ആദ്യ ദിനത്തിലേക്കുള്ള അഡ്വാന്‍സ് ബുക്കിംഗിലൂടെ 32- 35 കോടി നേടുമെന്നും ആദ്യ വാരാന്ത്യത്തിലേക്ക് 45- 50 കോടി നേടുമെന്നുമാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ. ആദ്യ ഷോയ്ക്ക് ശേഷം പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസിന്‍റെ കാര്യത്തില്‍ നിര്‍മ്മാതാവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. ആദ്യ ഷോയ്ക്കായി കാത്തിരിക്കുകയാണ് ഇന്‍ഡസ്ട്രി മൊത്തത്തില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക