മോഹൻലാല്‍ ഗാനങ്ങളില്‍ എക്കാലത്തേയും മികച്ച ഒന്നാണ് വേല്‍മുരുഗാ ഹരോ ഹരാ എന്ന ഗാനം. ഈ പാട്ട് കേട്ടാല്‍ ഏത് അമേരിക്കക്കാരനാണേലും ഒന്ന് ചുവട് വയ്ക്കും.കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന ഒരു ഷോയില്‍ വേല്‍മുരുഗാ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച് മോഹൻലാല്‍ ആരാധകരെ കയ്യിലെടുത്തു. കറുത്ത ഷർട്ടും മുണ്ടും കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു ലാലേട്ടൻ്റെ പെർഫോർമൻസ്.
കൂട്ടിന് സ്റ്റീഫൻ ദേവസ്യയും മനോജ് കെ ജയനും. ആരാധകാരാകെ അക്ഷരാർഥത്തില്‍ ഇളകി മറിയുകയായിരുന്നു. ആ പഴയ ലാലേട്ടനെ, മുള്ളംകൊല്ലി വേലായുധനെ ഞങ്ങള്‍ വീണ്ടും സ്റ്റേജില്‍ കണ്ടുവെന്നായിരുന്നു ആരാധകർ ഷോയ്ക്ക് ശേഷം സമൂഹമാധ്യമത്തില്‍ കുറിച്ചത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തു.
ലാലേട്ടൻ്റെ കംപ്ലീറ്റ് അഴിഞ്ഞാട്ടം മോഡ് എന്നാണ് ഒരു അകൗണ്ട് കമൻ്റിട്ടത്. ആരാധകരാകെ ആവേശത്തിലാണെന്ന് വേണം ഇതില്‍ നിന്നെല്ലാം മനസിലാക്കാൻ. മോഹൻലാലിൻ്റെ ലൈവ് പെർഫോമൻസുകള്‍ക്കെന്നും വലിയ ആരാധകരാണുണ്ടാകാറ്.

















