നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൊല്ലി വിവാദം.തമിഴ്‌നാട്ടിലെത്തിപ്പോള്‍ മോദിയുടെ മുഖവും നെറ്റിയും കെെകളുമടക്കം മേക്കപ്പിട്ട് ഉരുണ്ടതാക്കിയെന്നും ദ്രാവിഡ സ്വത്വത്തോട് ചേർച്ച കാണിക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം. ഇത് തമിഴരെ അപമാനിക്കുന്നതിന് തുല്യമാണെന്നും പലരും സോഷ്യല്‍ മീഡിയിയല്‍ കുറിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് തമിഴ്നാട്ടിലെത്തിയപ്പോള്‍ വസ്ത്രം മാത്രമല്ല നിറം വരെമാറിയെന്നാണ് ആളുകള്‍ പറയുന്നത്.

‘ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളില്‍ രണ്ട് രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുത്തു. സ്ഥലങ്ങള്‍ക്ക് അനുസരിച്ച്‌ വേഷം മാത്രമല്ല ചർമ്മത്തിന്റെ നിറവും മാറ്റി’, ‘കാശ്മീരില്‍ ചെല്ലുമ്ബോളുള്ള നിറമല്ല മോദിക്ക് തമിഴ്നാട്ടില്‍’, ‘മോദി മികച്ച നടനാണെന്ന് വീണ്ടും തെളിയിച്ചു’, ‘മോദിയുടെ മാർക്കറ്റിംഗ് ടീം കൊള്ളാം’, ‘സൗത്തിലെത്തുമ്ബോള്‍ മോദി കറുക്കും, നോർത്തിലെത്തിയാല്‍ വെളുക്കും’, ‘രാവിലെ എട്ടരയ്ക്ക് ഡല്‍ഹിയിലിരുന്നപ്പോള്‍ വെളുത്ത് തുടുത്തിരുന്ന മോദിയാണ് മണിക്കൂറുകള്‍ കഴിഞ്ഞ് തമിഴ്നാട്ടിലെത്തിയപ്പോള്‍ കറുത്തത്’ -ഇങ്ങനെ പോകുന്നു കമന്റുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോദിയുടെ വ്യത്യസ്ത ചിത്രങ്ങളും ആളുകള്‍ പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രചാരണത്തിന് എത്തിയപ്പോള്‍ ഡാർക്ക് ടോണ്‍ഡ് അല്ലെങ്കില്‍ ബ്രോണ്‍സ് മോക്കപ്പ് പ്രധാനമന്ത്രി ഉപയോഗിച്ചതാണെന്ന് ആളുകള്‍ ആരോപിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ കാട്ടുതീപോലെ പടരുകയാണ്. കമന്റുകളായും മീമുകളായും വീഡിയോകളായും ചർച്ച ചൂടുപിടിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക