നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച്‌ പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രി വൈകി അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ബ്രൂണോയെയും ലൂക്കാസിനെയും റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി അപേക്ഷ നല്‍കും.

പ്രതികള്‍ ആർക്ക് വേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടില്ല. ഇതിനായി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതികള്‍ വലിയ അളവില്‍ കൊക്കയ്ൻ കടത്തുമെന്ന് ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു ഇരുവരെയും വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റഡിയിലെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച രാവിലെയാണ് പ്രതികളെ പിടികൂടിയത്.ബ്രസീലിലെ സാവോപോളോയില്‍ നിന്നാണ് ഇവർ കൊച്ചിയില്‍ എത്തിയത്. രാവിലെ 8 . 45 നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങി തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടത്. പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങളടക്കം ഡിആർഐ സംഘം പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിആർഐ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക