ഓരോ മലയാളിയുടേയും തലയില്‍ ഒന്നര ലക്ഷം രൂപയോളം കടം കയറ്റിവയ്ച്ച കിഫ്ബി എന്ന പിണറായിയുടെ സർക്കാരിന്റെ സ്ഥാപനത്തിന്റെ സിഇഒ കെ.എം അബ്രഹാം രാജിവയ്ച്ചു.പിടിവീഴും മുമ്പ് തടിയൂരി പലരും രാജ്യം വരെ വിടാൻ ഒരുങ്ങുന്നു എന്ന് സൂചന,
മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറി. കിഫ്‌ബി അഡീഷണല്‍ സിഇഒ മിനി ആന്റണിക്കാണ് ചുമതല. ഭരണ മാറ്റമുറപ്പായതിന് ശേഷമാണ് പടിയിറക്കം. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയുടെയും പടിയിറക്കം.സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെഎം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.
തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെഎം എബ്രഹാമിന്റെ നടപടിയായിരുന്നു. അതിന് കൂട്ട് നില്‍ക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു. സർക്കാർ മാറുന്നതിന്റെ ഭാഗമായാണ് കെഎം എബ്രഹാം ഇപ്പോള്‍ രാജി വെച്ചിരിക്കുന്നത്.
കെഎം എബ്രഹാം രാജിവെക്കുന്നതോടെ കിഫ്ബി പ്രവർത്തനം ഏത് രീതിയില്‍ മുന്നോട്ട് പോകുമെന്നത് ശ്രദ്ധേയമാകും. പൂർത്തിയായി കൊണ്ടിരിക്കുന്ന പദ്ധതികള്‍ വായ്പ കരാർ തുടങ്ങിയവ നിലനില്‍ക്കുന്നതിനാല്‍ യുഡഎഫ് സർക്കാരിന് കിഫ്ബി ഉടൻ നിർത്തലാക്കാനും കഴിയില്ല. അതിനാല്‍ കിഫ്ബി ഭാവി എന്താകുമെന്ന ചർച്ച സജീവമായിരിക്കെയാണ് സിഇഒ കെഎം എബ്രഹാം രാജിവെച്ചിരിക്കുന്നത്.

















