പ്രഭാത നടത്തത്തിനിടെ പോകുമ്പോള്‍ തികച്ചും അസ്വസ്ഥകരമായ കഴ്ചകള്‍ കണ്ടാല്‍ ആരാണ് ഒന്ന് പതറിപ്പോകാത്തത്? അന്നത്തെ ദിവസം തന്നെ പിന്നെ അസ്വസ്ഥകരമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.ഹൈദരാബാദില്‍ നിന്നും ഒരു യുവതി അതിരാവിലെയുള്ള പതിവ് ഓട്ടത്തിനിടെ തനിക്കുണ്ടായ തികച്ചും അസ്വസ്ഥകരമായ ഒരു സംഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ വലിയ പ്രതികരണാണ് ലഭിച്ചത്.
കഴിഞ്ഞ 26 -ാം തിയതി തന്‍റെ അതിരാവിലെയുള്ള ഓട്ടത്തിനിടെ വഴിയരികില്‍ വച്ച് ഒരു യുവാവ് സ്വയംഭോഗം ചെയ്യുന്നതായിരുന്നു അവർ കണ്ടത്. യുവതിയുടെ വീഡിയോ ഇതിനകം മൂന്നേമുക്കാല്‍ ലക്ഷം പേരാണ് കണ്ടത്.
അസ്വസ്ഥകരമായ അനുഭവം
അസ്വസ്ഥകരമായ ആ സംഭവം തന്നെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചുവെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്. അപ്രതീക്ഷിതമായ സംഭവമായതിനാല്‍ യുവാവിന്‍റെ മുഖം ചിത്രീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. കൊക്കപേട്ട് നർസിംഗി സൈക്കിള്‍ ട്രാക്ക് പ്രവേശന കവാടത്തിനും സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥലത്തിനും ഇടയില്‍ ഏകദേശം 3 കിലോമീറ്റർ ദൂരത്തിനിടെയാണ് സംഭവം. രാവിലെ സൈക്കിള്‍ ട്രാക്കില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഏകദേശം 29 -30 വയസ് പ്രായമുള്ള ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരാള്‍ തന്നെ തുറിച്ച് നോക്കി സ്വയം വിറയ്ക്കുന്നത് കണ്ടപ്പോഴാണ് ആളെ ശ്രദ്ധിച്ചത്. അയാള്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. അതും ഒരു പൊതു സ്ഥലത്ത് വച്ച്! അസ്വസ്ഥകരമായ ആ കാഴ്ച പകർത്താനായി മൊബൈല്‍ കാമറ ഓണാക്കിയെങ്കിലും അയാള്‍ പെട്ടെന്ന് പുറം തിരിഞ്ഞ് അതിവേഗം നടന്ന് കുറ്റിക്കാട്ടിലേക്ക് കയറിയെന്നും യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

















