ആംആദ്മി പാർട്ടിയുടെ നേതൃനിരയില്‍ ശ്രദ്ധേയനായിരുന്ന രാഘവ് ഛദ്ദ ബി.ജെ.പിയില്‍ ചേർന്നത് ഭാര്യയുടെ 74.5 കോടിയുടെ സ്വത്ത് സംരക്ഷിക്കാനാണെന്ന് അഭ്യൂഹം.രാഘവ് ഛദ്ദ 37ലക്ഷത്തിന്റെ സ്വത്ത് വിവരം മാത്രമാണ് രാജ്യസഭയ്ക്ക് കൈമാറിയിരുന്നത്. ഒരു സ്വിഫ്റ്റ് കാ‌റും 30,000 രൂപയും അടക്കമാണിത്.

എന്നാല്‍, ഭാര്യയും മോഡലും നടിയുമായ പരിനീതി ചോപ്രയ്‌ക്ക് 74 കോടിയിലധികം രൂപയുടെ സ്വത്തുണ്ട്. മുംബയ് ബാന്ദ്രയില്‍ 22 കോടിയുടെ ബംഗ്ലാവ്, ആഢംബരക്കാറുകള്‍ ഉള്‍പ്പെടെയാണിത്. വാർഷിക വരുമാനം ശരാശരി 5.36 കോടിയാണ്. ഇതില്‍ ആദായനികുതി വകുപ്പും കേന്ദ്ര ഏജൻസികളും പിടിമുറുക്കുമോയെന്ന ആശങ്ക രാഘവ് ഛദ്ദയെ അലട്ടിയിരുന്നതായി സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡല്‍ഹിയിലെ സാധാരണ കുടുംബത്തില്‍ 1988 നവംബ‌ർ 11നായിരുന്നു രാഘവ് ഛദ്ദയുടെ ജനനം. മോഡേണ്‍ സ്‌കൂളിലും ഡല്‍ഹി സർവകലാശാലയിലും വിദ്യാഭ്യാസം. 2011ല്‍ ചാർട്ടേഡ് അക്കൗണ്ടന്റായി. 2012ല്‍ കേജ്‌രിവാളിന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ ആകൃഷ്‌ടനായി. 2015ല്‍ 26ാം വയസില്‍ ആംആദ്മി പാർട്ടിയുടെ ദേശീയ ട്രഷറർ ആയി.

പാർട്ടിയില്‍ പ്രാമുഖ്യം നഷ്ടപ്പെട്ടു

2019: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ തോറ്റു

2020: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം

2020: ആംആദ്മിയുടെ പഞ്ചാബ് ഘടകത്തിന്റെ മേല്‍നോട്ട ചുമതല

2022:പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിർണായക പങ്ക്

2022:പഞ്ചാബില്‍ നിന്ന് രാജ്യസഭയിലേക്ക്

2026: ഏപ്രില്‍ 2ന് പാർട്ടിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തു നിന്നു നീക്കി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക