മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തില്‍ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. ഡ്രൈവിംഗ് ലൈസൻസില്‍ പേരിനൊപ്പം എം.എല്‍.എ.പദവി ഉപയോഗിച്ച കെ.ബി.ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അടിയന്തര നടപടിയെടുക്കാൻ ഗതാഗത വകുപ്പ് ഉത്തരവിട്ടത്.

കൂടാതെ 18 വയസിന് മുൻപ് ഗണേഷ് കുമാർ ലൈസൻസ് നേടിയ ആരോപണത്തിലും ശക്തമായ നടപടിക്ക് വകുപ്പ് നിർദ്ദേശിച്ചു കഴിഞ്ഞു. അന്വേഷിച്ച്‌ നടപടിയെടുക്കാൻ സൗത്ത് സോണ്‍ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറെ ഗതാഗത കമ്മിഷണർ ചുമതലപ്പെടുത്തി. ഡാറ്റബേസിലെ പേര് ഉടൻ തിരുത്താനും ലൈസൻസിംഗ് അതോറിറ്റിയോട് ഗതാഗത വകുപ്പ് നിർദ്ദേശം നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായപൂർത്തിയാകും മുമ്പ് മാനദണ്ഡം ലംഘിച്ച്‌ ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥൻ ആരെന്ന് കണ്ടെത്താനാണ് നീക്കം. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കു നല്‍കിയിരിക്കുന്ന നിർദ്ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക