സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും കുറഞ്ഞത് 15 വീതമാണ് വൈദ്യുതി നിലച്ചത്.വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് ഈ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങിയത് . രാത്രികാലങ്ങളില്‍ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാല്‍ നിർദേശം നല്‍കി എന്ന് റിപ്പോർട്ടുണ്ട്.

മലബാർ മേഖലയിലെ ചില ഭാഗങ്ങളില്‍ ഒരാഴ്ച മുൻപുതന്നെ ലോഡ് ഷെഡ്ഡിങ് തുടങ്ങിയിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ആരംഭിച്ചതായാണ് വിവരം.എന്നാല്‍, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നാണ് കെ എസ് ഈ ബി പറയുന്നത്. വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുക മാത്രമാണെന്നാണ്.കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്. വരും ദിവസങ്ങളിലും ചൂട് തുടർന്നാല്‍ രാത്രിയില്‍ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക