സ്ത്രീധനത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനകഥ വെളിപ്പെടുത്തി യുവതിയുടെ പരാതി. ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കുമെതിരെ ഗുരുതമായ ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. സ്ത്രീധനം കുറഞ്ഞ്‌പോയെന്നും വൃക്ക വിറ്റ് പണം കണ്ടെത്തണമെന്നും ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടുവെന്നുമാണ് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം നടന്നത്.

നല്‍കിയ സ്ത്രീധനത്തിന് പുറമേ 30 ലക്ഷം രൂപയാണ് തന്നോട് ആവശ്യപ്പെട്ടതെന്നാണ് മൊഴിയില്‍ പറയുന്നത്.2023 ജൂണിലാണ് ലക്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി യുവതിയുടെ വിവാഹം നടത്തിയത്. സ്വര്‍ണ്ണാഭരണങ്ങള്‍, 8 ലക്ഷം രൂപ, ഒരു മഹീന്ദ്ര ഥാര്‍ എസ്യുവി എന്നിവയുള്‍പ്പെടെ സ്ത്രീധനം നല്‍കിയിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ആദ്യ ദിവസങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലായിരുന്നുവെങ്കിലും പിന്നീട് സാഹചര്യം മാറിയെന്നും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

30 ലക്ഷം രൂപ കൂടി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വൃക്ക വിറ്റ് പണം നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ഇതിന് വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയും പീഡനവും പതിവായെന്നും യുവതി പറയുന്നു.ഭര്‍ത്താവ് താനുമായി അകല്‍ച്ച പാലിച്ചിരുന്നുവെന്നും ശാരീരികബന്ധത്തില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്തതായും സ്ത്രീ ആരോപിച്ചു. കൂടാതെ, ഭര്‍തൃമാതാവ് പലപ്പോഴും ദമ്പതിമാര്‍ക്കിടയിലാണ് ഉറങ്ങിയിരുന്നതെന്നും ഭര്‍തൃപിതാവ് അനുമതിയില്ലാതെ അവരുടെ മുറിയില്‍ പ്രവേശിച്ച്‌ ചിത്രങ്ങള്‍ എടുക്കുമായിരുന്നു എന്നും യുവതി പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍, ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അയാളുടെ കുടുംബത്തിന്റെ അറിവോടെയും പിന്തുണയോടെയും ആയിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. 2024 ഏപ്രിലില്‍, വീട്ടില്‍ നിന്ന് ലഭിച്ച മെഡിക്കല്‍ രേഖകളില്‍ നിന്ന് ഭര്‍ത്താവ് ലഹരി ഉപയോഗം കാരണം ഗുരുതരമായ വൃക്ക രോഗത്താല്‍ കഷ്ടപ്പെടുകയാണെന്നും 2022 മുതല്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക