കാമുകനുമായുണ്ടായ തർക്കത്തിനൊടുവില്‍ പെണ്‍കുട്ടി പുഴയിലേക്ക് ചാടി. ചൊവ്വാഴ്ച രാത്രി വാരണാസിയിലെ ഭദേനി ഘട്ടിലാണ് സംഭവം.തർക്കത്തിനിടെ കാമുകൻ പെണ്‍കുട്ടിയുടെ മുഖത്തടിച്ചതാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.

രാത്രി 9 മണിയോടെ പെണ്‍കുട്ടിയും കാമുകനും സുഹൃത്തും കൂടി ഭദേനി ഘട്ടിലെ പടികളില്‍ ഇരിക്കുകയായിരുന്നു. അതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വഴക്ക് മൂത്തപ്പോള്‍ യുവാവ് പെണ്‍കുട്ടിയെ അടിക്കുകയുമായിരുന്നു. ഇതില്‍ പ്രകോപിതയായ യുവതി പെട്ടെന്ന് എഴുന്നേറ്റ് നദിയിലേക്ക് എടുത്തുചാടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥലത്തുണ്ടായിരുന്നവർ പരിഭ്രാന്തരായതോടെ ചിലർ ബഹളം വെച്ച്‌ സമീപത്തുള്ള ബോട്ട് ജീവനക്കാരുടെ സഹായം തേടി. ഉടൻ തന്നെ ബോട്ടുകാർ നദിയിലേക്ക് ചാടുകയും യുവതിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയും ചെയ്തു. വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ പെണ്‍കുട്ടി ഭയചകിതയായിരുന്നുവെന്നും എന്നാല്‍ പിന്നീട് സാവധാനം ശാന്തയായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ യുവാവും യുവതിയും അപ്പോള്‍ തന്നെ സ്ഥലം വിട്ടു. അതിനാല്‍ അവർ തമ്മിലുണ്ടായ സംഭാഷണത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇതുവരെ പൊലീസില്‍ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, പ്രാദേശിക അധികൃതർ യുവതിയുടെ കുടുംബവുമായി ബന്ധപ്പെട്ടു. യുവതി കുറച്ചുനാളായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക