കോണ്‍ഗ്രസുകാരെ സ്ത്രീകള്‍ സൂക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി.പീഡന ആരോപണങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്. മറ്റ് പാർട്ടികളുമായി താരതമ്യം ചെയ്‌താല്‍ അത് മനസ്സിലാകുമെന്നും രമേഷ് പിഷാരടി പറഞ്ഞു.

താരപ്രചാരകർ വന്ന് പോകുന്നതിലല്ല, തെരഞ്ഞെടുപ്പില്‍ നിർണായകമാകുന്നത് ജനങ്ങളുടെ നിലപാടാണ് പ്രധാനമെന്നും പാലക്കാട്ടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോദിയുടെ ഗ്യാരന്റി എന്ന് പറയുന്നതിലല്ല, എന്ത് തന്നു എന്ന് ഒരു പേപ്പറില്‍ എഴുതിയെടുത്താല്‍ അറിയാമെന്നും രമേഷ് പിഷാരടി പരിഹസിച്ചു. ഡീല്‍ വിവാദം ഉയർത്തിയത് കോണ്‍ഗ്രസാണെന്നും, കൃത്യമായ ആരോപണങ്ങളോടെയാണ് അത് മുന്നോട്ട് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ എ ടീം ബിജെപിയെന്നത് അവകാശവാദം മാത്രമാണെന്നും പിഷാരടി വിമർശിച്ചു. പാലക്കാട്ടേക്ക് പ്രിയങ്ക ഗാന്ധിയുടെ വരവിനെ കുറിച്ചുള്ള സൂചനയും പിഷാരടി നല്‍കി. മോദിയുടെ താരപ്രാചാരണത്തിന് മറുപടി ഉടൻ ഉണ്ടാകുമെന്നായിരുന്നു രമേഷ് പിഷാര ടി പറഞ്ഞത്. പാലക്കാട്ടെ ക്ലൈമാക്സില്‍ ഒരു ട്വിസ്റ്റും ഉണ്ടാവില്ല. യുഡിഎഫിന്റെ ജയമാണ് ക്ലൈമാക്സ്. അത് ഇപ്പോള്‍ തന്നെ പ്രവചിക്കാവുന്ന ക്ലൈമാക്സാന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക