കേരളത്തില്‍ തുടർ ഭരണം ഉണ്ടാകുമെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എല്‍ഡിഎഫിന് ഭരണം തുടരാനാകുമെന്നും യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനമായിരിക്കും.കോണ്‍ഗ്രസില്‍ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി ഡി സതീശൻ വെറും ബഫൂണ്‍ ആണ്. കെ സുധാകരനെ സതീശന്‍റെ നേതൃത്വത്തില്‍ വേട്ടയാടുകയായിരുന്നു.

സുധാകരനും അടൂർ പ്രകാശിനും സീറ്റ് നല്‍കാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.കൂടാതെ, കേരള രാഷ്ട്രീയത്തിലെ ഒരു ജോക്കറാണ് വിഡി സതീശനെന്നും, ഞങ്ങള്‍ ചക്കരയും പീരയുമായി നടന്നതല്ലേ, പ്രതിപക്ഷ നേതാവായാല്‍ ആരോടും എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെന്നാണ് സതീശന്‍റെ തോന്നല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രസംഗ തൊഴിലാളിയായി നടന്നു എന്നല്ലാതെ യഥാർത്ഥ ബുദ്ധിജീവികള്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക