കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അലയൊലികള്‍ ശക്തമായിരിക്കുകയാണ്. മുന്നിണികള്‍ എല്ലാവരും തന്നെ പ്രചണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്.ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് ട്വിന്റി ട്വിന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. വീണാ നായർ, ലക്ഷ്മി പ്രിയ, അഖില്‍ മാരാർ, പ്രോമി എന്നീ സെലിബ്രിറ്റകളാണ് സ്ഥാനാർഥികള്‍ എന്നതായിരുന്നു അതിന് കാരണം. പിന്നാലെ വോട്ടില്ലാത്തതിന്റെ പേരില്‍ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തില്‍ നിന്നും പിന്മാറേണ്ടിയും വന്നു. ഇതുമായി ബന്ധപ്പെട്ട് നടി സ്നേഹ ശ്രീകുമാർ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

അഭിനേതാക്കള്‍ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉദ്ഘാടനം, കല്യാണം, പിറന്നാള്‍ തുടങ്ങിയ പരിപാടികള്‍ക്ക് പരിചയം കൊണ്ടോ അല്ലെങ്കില്‍ പൈസ കൊടുത്തിട്ടോ ക്ഷണിക്കാറുണ്ട്. പക്ഷെ അത് പോലെ ഇലക്ഷന് വിളിച്ചു സ്ഥാനാർഥിയായി നിർത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതില്‍ ആശങ്കയുണ്ടെന്ന് സ്നേഹ പറയുന്നു. സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും അവരെ ഇതിന് ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേയെന്നും അവർ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്നേഹ ശ്രീകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ

ജനിച്ചപ്പോള്‍മുതല്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ആയതു കൊണ്ട് തന്നെ, അവിടത്തെ രാഷ്ട്രീയവും സാംസ്‌കാരികവുമായ കാര്യങ്ങളെ നേരിട്ട് കണ്ടു പരിചയമുണ്ട്. എന്തുകൊണ്ട് ആണ് ഇവിടെ സീറ്റ്‌ 20/20ക്കു കൊടുത്തത്?ഉറപ്പായും തൃപ്പൂണിത്തുറയില്‍ bjp യുടെ നല്ല പ്രവർത്തകർ ഇല്ലാത്തതുകൊണ്ടല്ല, വര്ഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് പരിചയമുള്ളവർ ധാരാളം നില്‍ക്കുമ്പോള്‍ തന്നെ ഇങ്ങനെ ഒരു തീരുമാനം എന്തിനു? അഭിനേതാക്കള്‍ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉറപ്പായും അവരെ ഉദ്ഘാടനം, കല്യാണം, പിറന്നാള്‍ തുടങ്ങിയ പരിപാടികള്‍ക്ക് പരിചയംകൊണ്ടോ അല്ലെങ്കില്‍ പൈസ കൊടുത്തിട്ടോ ക്ഷണിക്കാറുണ്ട്. പക്ഷെ അത് പോലെ ഇലക്ഷന് വിളിച്ചു സ്ഥാനാർഥി യായി നിർത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതില്‍ ആശങ്കയുണ്ട്.. ഒരു സ്ഥാനാർഥിയെ പരിചയപ്പെടുത്തുമ്പോള്‍ ഇത്രവർഷമായി പൊതുരംഗത്തു നില്‍ക്കുന്ന, പ്രവർത്തിക്കുന്ന എന്ന് പറയുന്നതിന് പകരം 100ല്‍ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട് തന്നെയാണ്..സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും അവരെ ഇതിനു ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ എന്നാണ്. ഒരു സാധാരണ വോട്ടർ എന്ന രീതിയില്‍ ഉള്ള അഭിപ്രായം ആണിത്.. കലാരംഗവും പൊതുപ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ഥാനാർഥികളോട് ബഹുമാനം എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക