ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പില്‍ നിന്നാണ് തീ പടർന്നത്.പൊങ്കാലയില്‍ പങ്കെടുക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍ പൊലീസിന്റെയും സംഘാടകരുടെയും അനാസ്ഥക്കെതിരെ കുടുംബം രംഗത്തെത്തി.

അടുത്തടുത്ത് അടുപ്പുകള്‍ കൂട്ടിയതാണ് പൊള്ളലേല്‍ക്കാൻ കാരണം എന്ന് മരിച്ച കോഴിക്കോട് സ്വദേശി വിജിഷയുടെ കുടുംബം പറയുന്നു. വിഷയം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി എടുത്തില്ലെന്നും കുടുംബം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊള്ളലേറ്റ വിജിഷ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായ വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക