ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച നാല് സ്ത്രീകള്‍ അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്. പൊങ്കാലയ്ക്കെത്തിയ സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പൊങ്കാലയിടാൻ എന്ന വ്യാജേനയെത്തി സംഭാരം വാങ്ങാനുള്ള ക്യൂവില്‍ നില്‍ക്കുമ്പോഴാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ഒരു സ്ത്രീ പിടിയിലായി.ഒരാളാണ് മോഷണത്തിന് ശ്രമിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ഇവർ സംഘമായി എത്തിയതാണെന്ന് മനസിലായി. തുടർന്ന് മറ്റു മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഇവർ പറയുന്ന വിവരങ്ങള്‍ പലതും പരസ്പര ബന്ധമില്ലാത്തതാണ്. കൂടുതല്‍ ചോദ്യം ചെയ്താലേ ഇവർ തമിഴ്നാട്ടില്‍ എവിടെ നിന്നാണ് എത്തിയതെന്നു മനസിലാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. നാല് പേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക