
മേല്‍മുറി അധികാരിത്തൊടിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭർത്താവിനെ കോടതിയില്‍ ഹാജരാക്കും.അധികാരിത്തൊടി അരീപ്പുറവൻ പാറക്കല്‍ അൻവറിനെയാണ് (38) മലപ്പുറം ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.
അൻവറിന്റെ അധികാരത്തൊടിയിലെ വീട്ടിലാണ് ഭാര്യ ഒളവട്ടൂർ സ്വദേശി റജില (30) ജീവനൊടുക്കിയത്.ക്രൂരമായ മർദനവും പീഡനവും റജില നേരിട്ടതായും മർദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് മാരക പരിക്കേറ്റിരുന്നതായും പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായതിനെത്തുടർന്നാണ് അൻവറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group