മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നിലവില്‍ അഭിനയവും രാഷ്ട്രീയവുമെല്ലാമായി മുന്നോട്ട് പോകുന്ന സുരേഷ് ഗോപിയുടേതായി ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സംവിധാനം നവാഗതനായ മാത്യൂസ് തോമസ് ആണ്. തതവസരത്തില്‍ സുരേഷ് ഗോപി പറഞ്ഞൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോള്‍ പള്ളീലച്ചനോട് താരം പറഞ്ഞ കാര്യമാണിത്.ഒരു സ്ഥലത്ത് തറക്കല്ലിടാൻ എത്തിയതായിരുന്നു സുരേഷ് ഗോപി എന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. ഇവിടെ കല്ലിട്ട ശേഷം സിമെന്റ് കൊണ്ട് താരം തന്നെ ഉറപ്പിക്കുന്നുണ്ട്. ഒപ്പം ഒരു പള്ളീലച്ചനും ഉണ്ടായിരുന്നു. “അച്ചോ.. ഈ പണിയൊക്കെ ചെയ്തിട്ടുണ്ട് അച്ചോ.. പക്ഷേ ഇപ്പോള്‍ പറഞ്ഞാല്‍ മറ്റവന്മാർ പറയും തള്ള് ആണെന്ന്. തള്ളന്മാരാണ് ഇത് പറയുന്നത്”, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അവിടെ നിന്നവരെയെല്ലാം ഈ സംഭാഷണം നിറചിരിയോടെ ആണ് ഏറ്റെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാള സിനിമാസ്വാദകർ റിലീസിനായി കാത്തിരിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പൻ. അഭ്യൂഹങ്ങള്‍ക്കെല്ലാം ഒടുവില്‍ 2024ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തും. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ഒറ്റക്കൊമ്പനില്‍ അനുഷ്ക ഷെട്ടിയാകും നായികയായി എത്തുകയെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക