ഖമനെയി കൊല്ലപ്പെട്ടപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഖമനെയിയുടെ ചിത്രം കത്തിച്ച്‌ സിഗരറ്റ് വലിച്ച്‌ പ്രതിഷേധിച്ച യുവതി. മോർട്ടീഷ്യ ആഡംസ് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്ന, ഇറാനിയൻ അഭയാർത്ഥി എന്ന് സ്വയം വിളിക്കുന്ന യുവതിയാണ് ആഹ്ലാദം പ്രകടിപ്പിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചത്.

“ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ?” എന്നാണ് യുവതിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ ‘ഒരു എലിയുടേതു പോലുള്ള അവസാനം’ എന്നും യുവതി കുറിച്ചു. മോർട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതില്‍ സിഗരറ്റിന് തീ പകരുന്ന ചിത്രം ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പ്രതീകമായി മാറിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇറാനില്‍ താൻ വിമതയായി മുദ്ര കുത്തപ്പെട്ടതോടെ തുർക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാല്‍ യഥാർത്ഥ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും യുവതി വ്യക്തമാക്കി. ഇറാനില്‍ വെച്ച്‌ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. കാനഡയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവതി നിലവില്‍ ടൊറന്‍റോയില്‍ താമസിക്കുന്നു എന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനില്‍ അടുത്ത കാലത്ത് ആരംഭിച്ച പ്രതിഷേധം പിന്നീട് നേതൃത്വത്തിനെതിരായ വലിയ പ്രതിഷേധമായി മാറുകയായിരുന്നു.

‘ഖമനെയിയുടെ അന്ത്യം’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യുവാക്കളും മുതിർന്നവരും തെരുവിലിറങ്ങുകയായിരുന്നു. ഹിജാബ് നിയമങ്ങള്‍ ലംഘിച്ച്‌ സ്ത്രീകള്‍ പ്രതിഷേധിച്ചു. 2022ല്‍ മഹ്സ അമീനിയുടെ മരണത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് സമാനമായ പ്രതിഷേധമാണ് അടുത്ത കാലത്ത് ഇറാനില്‍ നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക