മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയിംസ് ബെന്നിയാണ് മരിച്ചത്. കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയിലാണ് യുവാവ് വീണത്. ഇന്നലെ രാത്രിയിലായിയിരുന്നു അപകടം. ജോലിക്കായി അടുത്ത ദിവസം വിദേശത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു ബെന്നി.
അതിനിടെയാണ് അപകടം ഉണ്ടായത്. ഒരുമാസമായി കുഴി മൂടാത്ത അവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പിഡബ്ല്യഡിയുടെ അനാസ്ഥയാണ് മരണകാരണമെന്നും പലതവണ പരാതി നല്‍കിയിട്ടും കുഴി മൂടാനുള്ള നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകടം ഉണ്ടായ ഉടന്‍ തന്നെ നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















