എസിയിലെ ‘ടണ്‍’ എന്ന് പറയുന്നത് എന്താണ് അറിയാമോ? ഏത് തരത്തിലുള്ള എസിക്കും ടണ്‍ ഒരു പ്രധാന പദമാണ്. എസിയുടെ തണുപ്പിക്കല്‍ ശേഷി ടണ്ണിനെ ആശ്രയിച്ചിരിക്കുന്നു.അതിനാല്‍ ഏസി വാങ്ങുന്ന സമയത്ത് ഇക്കാര്യം പ്രത്യേക ശ്രദ്ധയോടെ പരിഗണിക്കണം.

എയർ കണ്ടീഷണറുകളില്‍, ഒരു ടണ്‍ കൂളിംഗ് എന്നത് ഓരോ മണിക്കൂറിലും 12,000 ബ്രിട്ടീഷ് തെർമല്‍ യൂണിറ്റുകള്‍ക്ക് (BTU) തുല്യമായ താപം നീക്കം ചെയ്യാനുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്.(3.41 BTU= 1watts) ലളിതമായി പറഞ്ഞാല്‍, ഒരു ദിവസം ഒരു ടണ്‍ ഐസ് ഉരുകാൻ ആവശ്യമായ താപത്തിൻ്റെ അളവാണിത്.അതുപോലെ 1.5 ടണ്‍ ശേഷിയുള്ള ഒരു എയർ കണ്ടീഷണർ 18,000 ബ്രിട്ടീഷ് തെർമല്‍ യൂണിറ്റ് താപം നീക്കം ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2 ടണ്‍ ശേഷിയുള്ള ഒരു എയർ കണ്ടീഷണർ മുറിയില്‍ നിന്ന് 24,000 ബ്രിട്ടീഷ് തെർമല്‍ യൂണിറ്റ് ചൂട് നീക്കം ചെയ്യുന്നു. ഒരു ചെറിയ മുറിക്ക് ഒരു എസി വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരുടണ്‍ അല്ലെങ്കില്‍ അതില്‍ കുറവ് ശേഷിയുള്ള ഒരു എസി വാങ്ങാം. എന്നാല്‍, നിങ്ങള്‍ ഒരു വലിയ ഹാളിനോ വലിയ കിടപ്പുമുറിക്കോ ഒരു എസി വാങ്ങുകയാണെങ്കില്‍, 1.5 ടണ്‍ അല്ലെങ്കില്‍ രണ്ട് ടണ്‍ ശേഷിയുള്ള ഒരു എസി വാങ്ങണം. ലളിതമായി പറഞ്ഞാല്‍, ടണ്‍ എന്നത് ഏതൊരു എസിയുടെയും തണുപ്പിക്കല്‍ ശേഷിയുടെ അളവുകോലാണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക