വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് പൊതുവെ കാഴ്ചക്കാര്‍ ഏറെയാണ്. കാരണം കാട്ടില്‍ നിന്നുള്ള വീഡിയോകള്‍ പലപ്പോഴും കാണികളില്‍ കൗതുകം നിറയ്ക്കാറുണ്ട്.അതുപോലെ, ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള അപൂര്‍വമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കാട്ടിലെ രാജാവായ സിംഹത്തെ വെല്ലുവിളിക്കുന്ന ഒരു സിംഹിണിയുടെ കരുത്താണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഊര്‍മിള്‍ ജാവേരിയാണ് ഈ അപൂര്‍വദൃശ്യം പകര്‍ത്തിയിരിക്കുന്നത്.

വീഡിയോയില്‍, ഒരു ആണ്‍സിംഹവും പെണ്‍സിംഹവും തമ്മിലുള്ള ഉഗ്രമായ ഏറ്റുമുട്ടലാണ് കാണുന്നത്. സിംഹത്തിന്റെ ഗര്‍ജ്ജനത്തിന് അതേപോലെ തന്നെ മറുപടി നല്‍കുന്ന സിംഹിണിയെയാണ് വീഡിയോയില്‍ കാണുന്നത്. ഒരു ഘട്ടത്തില്‍ പെണ്‍സിംഹത്തിന്റെ ഗര്‍ജ്ജനത്തിന് മുന്നില്‍ സിംഹരാജാവ് ശാന്തനാകുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം ഇത് വെറുമൊരു വെല്ലുവിളിയോ പോരാട്ടമോ ഒന്നുമല്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇണചേരുന്നതിന് മുന്‍പായി പെണ്‍സിംഹങ്ങള്‍ ആണ്‍സിംഹത്തിന്റെ കരുത്തും പ്രഭാവവും പരിശോധിക്കാറുണ്ടത്രെ. കുഞ്ഞുങ്ങളെയും തന്നെയും സംരക്ഷിക്കാന്‍ ആണ്‍സിംഹത്തിന് ശേഷിയുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള ഒരു രീതിയാണിതെന്ന് ഊര്‍മിള്‍ ജാവേരി കുറിച്ചിരിക്കുന്നതായി കാണാം. എന്തായാലും അതിനുശേഷം ഇരുവരും ശാന്തരായി ഇണചേരുന്നതിലേക്കാണ് നീങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ പിന്നീട് ഗുജറാത്ത് ടൂറിസത്തിന്റെ ഔദ്യോഗിക പേജിലും പങ്കുവെച്ചു. ‘രാജ്ഞി ദേഷ്യപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്നതാണ് ബുദ്ധിയെന്ന് രാജാവിനും അറിയാം’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വന്യജീവി ലോകത്തെ ഈ അപൂര്‍വ നിമിഷം പകര്‍ത്തിയതിനെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക