ഇടത് നിരീക്ഷകനും ചാനല്‍ ചർച്ചകളിലെ സിപിഐഎമ്മിന്റെ മുഖവുമായിരുന്ന അഡ്വ. ബി എൻ ഹസ്കർ സിപിഐഎം ബന്ധം അവസാനിപ്പിച്ചു. ആർഎസ്പിയില്‍ ചേരാനാണ് തീരുമാനം. ഇന്ന് വൈകിട്ട് നടക്കുന്ന ബേബി ജോണ്‍ ചരമവാർഷിക സമ്മേളനത്തില്‍ ഹസ്കർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമാണ് ഹസ്കർ വേദി പങ്കിടുക. പിന്നീട് ഹസ്കർ ആർഎസ്പിയില്‍ അംഗത്വം സ്വീകരിക്കും.
36 വർഷത്തെ സിപിഐഎം ബന്ധമാണ് ഹസ്കർ ഉപേക്ഷിച്ചത്. വെള്ളാപ്പള്ളിയുമായുള്ള ബന്ധത്തില്‍ മുഖ്യമന്ത്രിയെ വിമർശിച്ചതിന് പിന്നാലെ ഹസ്കറിനെ പാർട്ടി ശാസിച്ചിരുന്നു. ജീർണ്ണതയുടെ കാലഘട്ടത്തിലാണ് സിപിഐഎമ്മെന്നും ഒറ്റയ്ക്ക് നിന്ന് പൊരുതാൻ കഴിയില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആർഎസ്പിയിലേക്ക് പോകുന്നത് എന്നും ഹസ്കർ വ്യക്തമാക്കി.
ഇന്ന് വൈകിട്ട് നടക്കുന്ന ബേബി ജോണ്‍ ചരമവാർഷിക സമ്മേളനത്തില്‍ ഹസ്കർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമാണ് ഹസ്കർ വേദി പങ്കിടുക. പിന്നീട് ഹസ്കർ ആർഎസ്പിയില്‍ അംഗത്വം സ്വീകരിക്കും.36 വർഷത്തെ സിപിഐഎം ബന്ധമാണ് ഹസ്കർ ഉപേക്ഷിച്ചത്. വെള്ളാപ്പള്ളിയുമായുള്ള ബന്ധത്തില്‍ മുഖ്യമന്ത്രിയെ വിമർശിച്ചതിന് പിന്നാലെ ഹസ്കറിനെ പാർട്ടി ശാസിച്ചിരുന്നു. ജീർണ്ണതയുടെ കാലഘട്ടത്തിലാണ് സിപിഐഎമ്മെന്നും ഒറ്റയ്ക്ക് നിന്ന് പൊരുതാൻ കഴിയില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആർഎസ്പിയിലേക്ക് പോകുന്നത് എന്നും ഹസ്കർ റിപ്പോർട്ടറിനോട് പറഞ്ഞു.

















