തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫ് അധാർമികമായ രാഷ്ട്രീയ നീക്കം നടത്തി പിടിച്ചെടുത്ത പഞ്ചായത്ത് ആണ് പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്ത്. യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്തിന് പഞ്ചായത്ത് പ്രത്യക്ഷ പദവി വാഗ്ദാനം ചെയ്ത ഇടതുമുന്നണി ഭരണം പിടിച്ചത്. എന്നാൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഈ നേട്ടം ആവർത്തിക്കുവാൻ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല.

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരപരമായ വോട്ടിങ്ങിലൂടെ യുഡിഎഫ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം യുഡിഎഫ് നേടി. ഇതിന് പിന്നാലെ ഇരുമുന്നണികളും തുല്യത ബാധിച്ച വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നറുക്കെടുതിലും യുഡിഎഫ് പ്രതിനിധിക്ക് വിജയം ലഭിച്ചു. ഇതോടെ തന്ത്രപ്രധാനമായ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റികൾ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിനായി. ഇത് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസ് അംഗങ്ങളായ സജീവ് സി ആർ, പയസ് മാണി എന്നിവരാണ് യഥാക്രമം ക്ഷമകാര്യ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിൽ നിന്ന് കൂറുമാറി ഇടതുമുന്നണിക്കൊപ്പം ചേർന്ന് പ്രസിഡൻറ് സ്ഥാനം നേടിയെടുത്ത പ്രിൻസ് കുര്യത്തിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കുവാനുള്ള നിയമനടപടികളുമായി യുഡിഎഫ് മുന്നോട്ടു പോകുകയാണ്. ആറുമാസത്തിനകം തന്നെ പ്രിൻസിന് അയോഗ്യത കൽപ്പിക്കും എന്ന ആത്മവിശ്വാസമാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ ഉയർന്നു കേൾക്കുന്നത്. അങ്ങനെ സംഭവിച്ചാൽ എട്ട് അംഗങ്ങളുള്ള യുഡിഎഫിന് പഞ്ചായത്ത് ഭരണവും ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക