26 കാരിയായ കന്നഡ – തമിഴ് ടെലിവിഷൻ നടി നന്ദിനി സി എം ആത്മഹത്യ ചെയ്ത നിലയില്‍. വാടകയ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ് അറിയിച്ചു. വിഷാദരോഗവും വ്യക്തിപരമായ പ്രശ്നങ്ങളും നേരിടുന്നുവെന്നും സർക്കാർ ജോലി നേടാനും വിവാഹത്തിനും തന്നെ വീട്ടുകാർ നിർബന്ധിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ തനിക്ക് അഭിനയം തുടരാനാണ് ആഗ്രഹം എന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

നന്ദിനിയുടെ പിതാവ് 2019ല്‍ സർക്കാർ സർവീസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. നന്ദിനിയെ ഫോണില്‍ കിട്ടാതായപ്പോള്‍ സുഹൃത്തുക്കള്‍ താമസ സ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവർ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജനാലക്കമ്ബിയില്‍ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിയ നിലയിലാണ് നന്ദിനിയെ കണ്ടത്. ഉടൻ പൊലീസില്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ദുരൂഹതയൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക