നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. നിയമസെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാല്‍ ആണ് മറ്റൊരു മകൻ.
പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ശാന്തകുമാരി. സംസ്കാരം നാളെ. മോഹൻലാലിന്റെ സിനിമാ ജീവിതത്തില്‍ വലിയ സ്വാധീനമായിരുന്നു ശാന്തകുമാരി. അമ്മയുമായി അതീ തീവ്ര ഹൃദയബന്ധമാണ് മോഹൻലാല്‍ പുലർത്തിയിരുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്കാരം നേടിയ ശേഷം കൊച്ചിയിലെത്തിയ മോഹൻലാല്‍ ആദ്യം സന്ദർശിച്ചത് എളമക്കരയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹൻലാല്‍ ആഘോഷമാക്കിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















