ഡല്‍ഹിയില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഎൻഐ ആസ്ഥാനമായ കത്തീഡ്രല്‍ ചർച്ച്‌ ഓഫ് റിഡംപ്ഷനില്‍ എത്തിയ മോദി ശുശ്രൂഷകളുടെ ഭാഗമായി.ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും മോദിക്കൊപ്പമുണ്ടായിരുന്നു. ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധം ശക്തമാകുന്ന വേളയിലാണ് സന്ദർശനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദർശനവുമായി ബന്ധപ്പെട്ട് റോഡുകള്‍ ബ്ലോക്ക് ചെയ്തതില്‍ പ്രതിഷേധം. പൊതുജനങ്ങള്‍ക്ക് ദേവാലയത്തിലേക്ക് പ്രവേശനം തടഞ്ഞതിലും പ്രതിഷേധമുണ്ടായി. സുപ്രിംകോടതി റിട്ടയേർഡ് ജസ്റ്റിസ്‌ വിക്രമജിത് സെൻ അടക്കമുള്ളവരെയാണ് തടഞ്ഞത്. പ്രധാനമന്ത്രിക്ക് വേണ്ടി എങ്ങനെയാണ് വിശ്വാസികളുടെ ആരാധന നിഷേധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ എട്ടുമണി മുതല്‍ വിശ്വാസികളെ തടഞ്ഞുവെക്കുകകയാണെന്നും സെൻ പറഞ്ഞു. മുമ്ബും പല പ്രധാനമന്ത്രിമാരും പ്രസിഡന്റും ഇവിടെ വന്നിട്ടുണ്ട്. പൊതുജനങ്ങളെ അന്ന് തടഞ്ഞിരുന്നില്ല. പ്രധാനമന്ത്രിയായാലും പ്രസിഡന്റ് ആയാലും ആരാധനാലയത്തിലേക്ക് പോകുന്ന ഒരാളെ തടഞ്ഞുവെക്കാൻ ആർക്കും അധികാരമില്ലെന്നും വിക്രമജിത് സെൻ കൂട്ടിച്ചേർത്തു.

എട്ടരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവാലയ സന്ദർശനത്തിനായി എത്തിയത്. എട്ടുമണിയോടെ തന്നെ ബാരിക്കേഡുകള്‍ വെച്ച്‌ പൊലീസ് പൊതുജനങ്ങള്‍ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് പല വിശ്വാസികള്‍ക്കും പ്രാർഥനയില്‍ പങ്കെടുക്കാൻ സാധിച്ചില്ല. ഇതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്. പ്രധാനമന്ത്രി മടങ്ങി പോയതിന് ശേഷം വിശ്വാസികളെ പള്ളിയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക